Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൻ.ഡി.എ ജില്ല...

എൻ.ഡി.എ ജില്ല നേതൃയോഗത്തിൽനിന്ന്​ ജനപക്ഷം ഔട്ട്​

text_fields
bookmark_border
പത്തനംതിട്ട: ജില്ല എൻ.ഡി.എ നേതൃയോഗത്തിലേക്ക് ഘടകകക്ഷിയായ കേരള ജനപക്ഷത്തെ ക്ഷണിക്കാത്തത് വിവാദമാകുന്നു. ബി.ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻെറ അധ്യക്ഷതയിൽ കോന്നി ഉപതെരഞ്ഞെടുപ്പിൻെറ ഒരുക്കം ചർച്ച ചെയ്യുന്നതിനാണ് തിങ്കളാഴ്ച എൻ.ഡി.എ നേതാക്കളുടെ യോഗം പത്തനംതിട്ടയിൽ ചേർന്നത്. മുന്നണിക്ക് നേതൃത്വം നൽകുന്ന ബി.ജെ.പി നേതാക്കളുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് കോന്നിയിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതുൾപ്പെടെ കാര്യങ്ങൾ തീരുമാനിക്കാൻ കേരള ജനപക്ഷം ജില്ല കമ്മിറ്റി ബുധനാഴ്ച കോന്നിയിൽ ചേരുമെന്ന് നേതാക്കൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story