കരയോഗം നവതി ആഘോഷവും കുടുംബസംഗമവും

05:01 AM
01/10/2019
പന്തളം: നരിയാപുരം അഞ്ചാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൻെറ നവതിയാഘോഷവും കുടുംബസംഗമവും എൻ.എസ്.എസ് പ്രസിഡൻറ് എൻ. നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് സി.എൻ. സോമനാഥൻ നായർ അധ്യക്ഷത വഹിച്ചു. യൂനിയൻ വൈസ് പ്രസിഡൻറ് ഹരിദാസ് ഇടത്തിട്ട, സെക്രട്ടറി വി.ആർ. രാധാകൃഷ്ണൻ നായർ, കരയോഗം പ്രസിഡൻറ് കെ. വിജയകുമാരക്കുറുപ്പ്, സെക്രട്ടറി ആർ. ബാബുരാജ് എന്നിവർ സംസാരിച്ചു.
Loading...