Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉപതെരഞ്ഞെടുപ്പ്:...

ഉപതെരഞ്ഞെടുപ്പ്: വെള്ളാനി 60ാം ബൂത്ത് പോളിങ്ങിൽ മുന്നിൽ, മേലുകാവ് 42ാം ബൂത്ത് പിന്നിൽ

text_fields
bookmark_border
കോട്ടയം: പാലാ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബൂത്തുകളിലെ ഏറ്റവും ഉയര്‍ന്ന പോളിങ് 83.78 ശതമാനം. വെള്ളാനി ഗവ. എല്‍.പി സ്കൂളിലെ 60ാം നമ്പര്‍ ബൂത്തിലും വിളക്കുമാടം ഗവ. എല്‍.പി സ്കൂളിലെ 147ാം നമ്പര്‍ ബൂത്തിലുമാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. വെള്ളാനി സ്കൂളില്‍ ആകെയുള്ള 339 വോട്ടര്‍മാരില്‍ 284 പേരും വിളക്കുമാടം സ്കൂളിലെ 783 വോട്ടര്‍മാരില്‍ 656 പേരും വോട്ട് ചെയ്തു. മേലുകാവ് ചര്‍ച്ച് മിഷന്‍ സൊസൈറ്റി എല്‍.പി സ്കൂളിലെ 42ാം നമ്പര്‍ ബൂത്താണ് പോളിങ് ശതമാനത്തില്‍ പിന്നില്‍. ഇവിടുത്തെ 931 വോട്ടര്‍മാരില്‍ 583 പേരാണ് വോട്ട് ചെയ്തത്. 62.62 ആണ് പോളിങ് ശതമാനം. മണ്ഡലത്തില്‍ ആകെ വോട്ടുചെയ്ത 1,27,939 പേരില്‍ 1,03,696 പേര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ കാര്‍ഡാണ്. 24,243 പേര്‍ മറ്റുരേഖകള്‍ ഉപയോഗിച്ചു. 125 പേര്‍ വോട്ടു ചെയ്യാന്‍ സഹായികളുടെ സേവനം തേടി. തെരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുമായി മൂന്നുപേര്‍ വോട്ട് ചെയ്തു. വോട്ടിങ് വേളയില്‍ ആകെ 179 വോട്ടുയന്ത്രങ്ങളും 180 വിവി പാറ്റ് യന്ത്രങ്ങളും ഉപയോഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story