Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശ്രീനാരായണഗുരു സമാധി...

ശ്രീനാരായണഗുരു സമാധി ദിനാചരണം

text_fields
bookmark_border
വൈക്കം: എസ്.എന്‍.ഡി.പി യോഗം യൂനിയന്‍ ശനിയാഴ്ച ശ്രീനാരായണഗുരു സമാധിദിനം ആചരിക്കും. 54 ശാഖ യോഗങ്ങളിലും ആചരണ പരിപാട ികള്‍ നടത്തും. രാവിലെ 9.30ന് പടിഞ്ഞാറെ നടയിലെ ഗുരുമന്ദിരത്തില്‍ എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെംബര്‍ പ്രതീ നടേശന്‍ സമാധി ദീപം തെളിക്കും. ഭജന, ഉപവാസം, ശാന്തിയാത്ര എന്നിവയും നടക്കും. ടൗണിലെ വിവിധ ശാഖകളുടെ നേതൃത്വത്തില്‍ രാവിലെ ഗുരുമന്ദിരത്തിലേക്ക് ശാന്തിയാത്ര നടത്തും. 11.30ന് ടൗണ്‍ 111ാം നമ്പര്‍ എസ്.എൻ.ഡി.പി ശാഖ യോഗത്തിൻെറ നേതൃത്വത്തില്‍ ആശ്രമം സ്‌കൂളില്‍ നടത്തുന്ന മഹാപ്രസാദ ഊട്ടിൻെറ ദീപപ്രകാശനം യൂനിയന്‍ പ്രസിഡൻറ് പി.വി. ബിനേഷ് നിര്‍വഹിക്കും. മികച്ച വിജയം നേടിയ വിദ്യാർഥികള്‍ക്ക് ശാഖ ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രസിഡൻറ് രമേശ് ബാബു വിതരണം ചെയ്യും. വിവിധ ശാഖകള്‍ കേന്ദ്രീകരിച്ച് ഉപവാസം, ഭജന, അന്നദാനം, പായസ വിതരണം എന്നിവയും നടത്തും. ടെലിവിഷന്‍ ജേണലിസം കോട്ടയം: കെല്‍ട്രോണിൻെറ ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവെരയും പരിഗണിക്കും. പ്രായ പരിധി 30. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സൻെററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷ ഫോറം ലഭിക്കും. വിലാസം: കെല്‍ട്രോണ്‍ നോളജ് സൻെറർ, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജങ്ഷൻ, വിമന്‍സ് കോളജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം- 695014. ഫോണ്‍: 8137969292.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story