Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2019 11:31 PM GMT Updated On
date_range 19 Sep 2019 11:31 PM GMTവാദ്യമേളങ്ങളുടെ അകമ്പടിയിൽ ജോസ് ടോമിെൻറ പര്യടനം
text_fieldsbookmark_border
വാദ്യമേളങ്ങളുടെ അകമ്പടിയിൽ ജോസ് ടോമിൻെറ പര്യടനം പാലാ: യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിൻെറ എലിക്കുളം പഞ്ചായത്ത് പര്യടനം രാവിലെ തോണിപ്പാറയിൽനിന്ന് ആരംഭിച്ചു. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. എൻ. ജയരാജ് എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ മല്ലികശേരി, എലിക്കുളം മഞ്ചകുഴി, പനമറ്റം, ഇളങ്ങുളം, കൂരാലി തുടങ്ങിയ30 കേന്ദ്രങ്ങളിൽ എത്തി. ജന്മനാടായ മീനച്ചിൽ പഞ്ചായത്തിൽ പര്യടനം ആഘോഷമാക്കി. സ്ഥാനാർഥിയെ സ്വീകരിക്കാൻ ഇരുചക്രവാഹന റാലിയുടെ അകമ്പടിയും വാദ്യമേളങ്ങളും പ്രവർത്തകർ ഒരുക്കിയിരുന്നു. ചിഹ്നമായ പൈനാപ്പിൾ ഉയർത്തിക്കാട്ടിയാണ് ജോസ്ടോമിനെ വരവേറ്റത്. വിവിധ സ്വീകരണങ്ങൾക്കൊടുവിൽ പാറപ്പള്ളിയിൽ സമാപിച്ചു. എം. മുരളി, ബിജു കുന്നുംപുറം, സേവ്യർ പുല്ലന്താനി, എ.കെ. ചന്ദ്രമോഹൻ, പ്രസാദ് കൊണ്ടുപറമ്പിൽ, സണ്ണി വെട്ടം എന്നിവർ പര്യടന പരിപാടികൾക്ക് നേതൃത്വം നൽകി. വൈകുന്നേരം പാലാ നഗരസഭ പ്രദേശത്ത് ജോസ് ടോം പര്യടനം നടത്തി. അരുണാപുരം മരിയൽ ആശുപത്രി ജങ്ഷനിൽനിന്ന് ആരംഭിച്ച പര്യടനം പന്ത്രണ്ടാം മൈലിൽ സമാപിച്ചു. നഗരസഭയിലെ പര്യടന പരിപാടി അരുണാപുരത്ത് ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച മേലുകാവിൽ പര്യടനം നടത്തും. രാവിലെ എട്ടിന് ഇടമറുക് ലക്ഷം വീട് കോളനി ഭാഗത്ത് മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. 15 കേന്ദ്രങ്ങളിൽ പര്യടനം നടത്തും. കുരിശിങ്കൽ ജങ്ഷനിൽ ഉച്ചക്ക് സമാപിക്കും. വൈകീട്ട് പ്രചാരണ പരിപാടികളുടെ 'കൊട്ടിക്കലാശം' പാലാ കുരിശുപള്ളിക്കവലയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story