Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right20 ലിറ്റർ വിദേശ...

20 ലിറ്റർ വിദേശ മദ്യവുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
കട്ടപ്പന: 20 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവറെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി, ചെങ്കര, എച്ച്.എം.എൽ എസ് റ്റേറ്റ് ലയത്തിൽ നാഗരാജിനെയാണ് (30) എസ്.ഐ ചാർളി തോമസ് ഗവ. ആയുർവേദ ആശുപത്രിക്ക് സമീപത്തുനിന്ന് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ബൈപാസ് റോഡിൽ വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. വണ്ടന്മേട് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഇന്ന് കട്ടപ്പന: വണ്ടന്മേട് പഞ്ചായത്തില്‍ വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. അതേസമയം, അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാത്രി വൈകിയും യു.ഡി.എഫ് സ്ഥാനാർഥി ആരെന്ന കാര്യത്തില്‍ തീരുമാനമായില്ല. ബുധനാഴ്ച രാവിലെ ഒമ്പതിന് ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമൻെററി പാര്‍ട്ടി യോഗത്തില്‍ സ്ഥാനാർഥിയെ തീരുമാനിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ സി.ജി. ഗിരീഷ് അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജിെവച്ചത് മൂലമാണ് തെരഞ്ഞെടുപ്പ്. രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. 18 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസ്- ഏഴ്, കേരള കോണ്‍ഗ്രസ്- ഒന്ന്, സ്വതന്ത്ര- ഒന്ന്, എൽ.ഡി.എഫ്- ആറ്, ബി.ജെ.പി- മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
Show Full Article
TAGS:LOCAL NEWS 
Next Story