സിജി മാപ് പരിശീലന ക്യാമ്പ് സമാപിച്ചു

05:02 AM
16/09/2019
ഈരാറ്റുപേട്ട: സൻെറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സൗത്ത് സോൺ സംഘടിപ്പിച്ച മാപ് ത്രിദിന പരിശീലന ക്യാമ്പ് ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു. ഓർഗനൈസറും ട്രെയിനറും ആകാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്കായി നടത്തിയ മോട്ടിവേഷൻ ആക്ടിവേഷൻ പ്രോഗ്രാം ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന-സമാപന സമ്മേളനങ്ങളിൽ ഹാഷിർ നദ്‌വി, സുഹൈൽ റഹ്മാൻ, കെ.പി. ശംസുദ്ദീൻ, പി.ഇ. അൻസാരി, നാസർ ദാറുസ്സലാം, അബ്ദുൽ റൗഫ് നദ്‌വി, അൻഷാദ് അതിരമ്പുഴ, വി.എം. സിറാജ്, റാശിദ്‌ഖാൻ, കെ.എം. ഹുസൈൻ എന്നിവർ സംസാരിച്ചു. സിജി ജില്ല പ്രസിഡൻറ് സാജിദ് എ. കരീം അധ്യക്ഷത വഹിച്ചു. പരിശീലകരായ ഹുസൈൻ മാസ്റ്റർ, നിസാർ പട്ടുവം, എ.പി. നിസാം, ലത്തീഫ് പൊന്നാനി എന്നിവർ ക്ലാസ് നയിച്ചു. മാപ്പിൻെറ വിവിധ പ്രവർത്തനങ്ങൾക്ക് എ.എ. ജലീൽ, പി.പി.എം. നൗഷാദ്, അമീൻ മുഹമ്മദ്‌, പി.എൻ. ജവാദ്, കെ.എം. ജാഫർ, മുഹമ്മദ്‌ റിയാസ്, മുജീബ് റഹ്മാൻ, എം.എഫ്. അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി.
Loading...