സോളിഡാരിറ്റി കാമ്പയിൻ; പരിസ്ഥിതി സാക്ഷരത വാഹന ജാഥ സമാപിച്ചു

05:00 AM
16/09/2019
കോട്ടയം: 'മഴ പെയ്യും ഇനിയും പുഴയുമൊഴുകും, വേണ്ടത് സന്തുലിത ജീവിതപാഠം' തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻെറ ഭാഗമായി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സാക്ഷരത വാഹന ജാഥ കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ സമാപിച്ചു. സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി ഈസ മഠത്തിൽ അധ്യക്ഷത വഹിച്ചു. കേരള വനമിത്ര അവാർഡ് ജേതാവും സംസ്ഥാന വനം-വന്യജീവി ബോർഡ് മെംബറുമായ കെ. ബിനു ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിനുള്ള സോളിഡാരിറ്റി പുരസ്കാരം ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കെ. അഫ്സൽ സമർപ്പിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് അസ്ലം കാഞ്ഞിരപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ടീൻ ഇന്ത്യ വിദ്യാർഥികൾ തെരുവുനാടകം അവതരിപ്പിച്ചു. ജില്ല സമിതി അംഗങ്ങളായ അബ്ദുൽ ഹയ്യ്, അൽത്താഫ്, നിസാർ, അനീസ് തെങ്ങണ, ഷാക്കിർ ചങ്ങനാശ്ശേരി, ഷഫീഖ് കാഞ്ഞിരപ്പള്ളി എന്നിവർ നേതൃത്വം നൽകി. സോളിഡാരിറ്റി സംഘടന സെക്രട്ടറി എം.എ. സിറാജുദ്ദീൻ കുന്മനം സ്വാഗതവും കോട്ടയം ഏരിയ പ്രസിഡൻറ് ജെ.എ. ഷഹബാസ് നന്ദിയും പറഞ്ഞു. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ വാഹന ജാഥക്ക് സ്വീകരണം നൽകി.
Loading...