Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൻ. ഹരിയുടെ മണ്ഡല...

എൻ. ഹരിയുടെ മണ്ഡല പര്യടനം

text_fields
bookmark_border
പാലാ: എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരിയുടെ മണ്ഡല പര്യടനം വെള്ളിയാഴ്ച പടിഞ്ഞാറ്റിൻ കരയിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറ ി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് പ്രചാരണം തുടങ്ങിയത്. എലിക്കുളം പഞ്ചായത്തിലെ കൂരാലിയിൽ നടന്ന സമാപന യോഗം കേരള ജനപക്ഷം നേതാവ് ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. മുത്തോലി, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകളിലെ വിവിധ യോഗങ്ങളിൽ എസ്. ജയസൂര്യൻ, എൻ.കെ. ശശികുമാർ, പി.ജി. ബിജുകുമാർ, രമേശ് കാവിമറ്റം, രഞ്ജിത്, എസ്. ബിജി, ടി.ആർ. നരേന്ദ്രൻ, ബി.ഡി.ജെ.എസ് മണ്ഡലം സെക്രട്ടറി സന്തോഷ്, കൃഷ്ണകുമാർ നീരിക്കാട് തുടങ്ങിയവർ സംസാരിച്ചു. മുത്തോലി, കൊഴുവനാൽ, മീനച്ചിൽ, എലിക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥിയെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story