Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2019 11:32 PM GMT Updated On
date_range 4 Sep 2019 11:32 PM GMTസസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം
text_fieldsbookmark_border
പൊൻകുന്നം: ജോയൻറ് ആർ.ടി.ഒ പി.ബി. പത്മകുമാർ, എം.വി.ഐ സുരേഷ്കുമാർ എന്നിവരെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ പ്രതിഷേധിച്ചു. ആഗസ്റ്റ് ആറിന് ഓഫിസിലുണ്ടായ അതിക്രമത്തിൻെറ പേരിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ റിമാൻഡിലായ രാഷ്ട്രീയ നേതാവിൻെറ ഭാര്യ 15ന് നൽകിയ അടിസ്ഥാനരഹിതമായ പരാതിയുടെ പേരിലാണിപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥർക്കെതിരെ കള്ളക്കേസുകൾ കൊടുക്കുകയും ചെയ്യുന്നവർക്കെതിരെയാണ് നടപടി വേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡൻറ് സണ്ണി സൻെറ് ജൂഡ് അധ്യക്ഷതവഹിച്ചു. റെജി നാഷനൽ, രാജശേഖരൻ അപ്പൂസ്, സലിം വിക്ടറി എന്നിർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story