Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍ ഖനന നിരോധനം...

ജില്ലയില്‍ ഖനന നിരോധനം പിന്‍വലിച്ചു, കൂട്ടിക്കല്‍ വില്ലേജില്‍ തുടരും

text_fields
bookmark_border
കോട്ടയം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച സംയുക്ത പഠന സമിതിയുടെ റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തില്‍ ജില്ലയില്‍ കൂട്ടിക്കല്‍ വില്ലേജിൻെറ പരിധിയില്‍ വരുന്ന മേഖലകളില്‍ ഒഴികെ ഖനന നിരോധനം പിന്‍വലിച്ചു. ബുധനാഴ്ച രാവിലെ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) യോഗമാണ് റിപ്പോര്‍ട്ട് വിലയിരുത്തി തീരുമാനമെടുത്തത്. മൈനിങ് ആൻഡ് ജിയോളജി, സോയില്‍ സര്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട രണ്ടുസമിതിയാണ് ദുരന്തസാധ്യത മേഖലകളില്‍ പഠനം നടത്തിയത്. കൂട്ടിക്കല്‍ വില്ലേജില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും ഈ മേഖലയില്‍ വിദഗ്ധ പഠനം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച ശിപാര്‍ശകള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കാനും കലക്ടർ പി.കെ. സുധീർ ബാബുവിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story