Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസേലിയോസ്​ ട്രോഫി...

ബസേലിയോസ്​ ട്രോഫി ഫുട്​ബാൾ: ഇരിങ്ങാലക്കുട ക്രൈസ്​റ്റ്​ കോളജിന്​ കിരീടം

text_fields
bookmark_border
കോട്ടയം: ബസേലിയോസ് ട്രോഫി ഫുട്ബാൾ ഫൈനലിൽ ബസേലിയോസിനെ അട്ടിമറിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനു കിരീടം. സെമിയില്‍ രണ്ട് ഗോള്‍ നേടി ക്രൈസ്റ്റിനെ ഫൈനലിലെത്തിച്ച മധു 16ാം മിനിറ്റില്‍ ഗോള്‍ നേടി ചുവപ്പുകാർഡിൽ പുറത്തായിട്ടും വിജയം ക്രൈസ്റ്റിനൊപ്പമായി. ഡുറൻറ് കപ്പ് ജേതാക്കളായ ഗോകുലം എഫ്.സിയുടെ ടെക്‌നിക്കല്‍ ഡയറക്ടറും സന്തോഷ് ട്രോഫി പരിശീലകനുമായ ബിനോ ജോര്‍ജ് ആയിരുന്നു സമാപന ചടങ്ങിലെ മുഖ്യാതിഥി. ബസേലിയോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ്, കെ.എഫ്.എ ജോയൻറ് സെക്രട്ടറി എസ്. അച്ചു, പ്രഫ. ടി.എം. മാത്യു, പ്രഫ. അബു ജോസഫ്, പ്രഫ. തോമസ് കുരുവിള, ജേക്കബ് സി. നൈനാന്‍ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story