Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'രണ്ടില'...

'രണ്ടില' ചോദിച്ചിട്ടും ലഭിച്ചില്ലെന്ന്​ ജോസ് കെ.മാണി; രേഖാമൂലം ആവശ്യപ്പെട്ടില്ല -​ജോസഫ്​

text_fields
bookmark_border
കോട്ടയം: പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാത്ത നടപടി വേദനാജനകമാണെന്ന് ജോസ് കെ.മാണി എം.പി. 32 വര്‍ഷമായി പാലാക്കാർ കെ.എം. മാണിക്ക് വോട്ട് രേഖപ്പെടുത്തിയത് രണ്ടില ചിഹ്നത്തിലായിരുന്നു. ആ രണ്ടില കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നല്‍കില്ലെന്ന് പി.ജെ. ജോസഫ് വാശിപിടിക്കുന്നത് ജനങ്ങളെ വേദനിപ്പിച്ചുവെന്നും ജോസ് കെ.മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. താനും മറ്റ് യു.ഡി.എഫ് നേതാക്കളും പലവട്ടം ആവശ്യപ്പെട്ടിട്ടും ചിഹ്നം വിട്ടുനല്‍കില്ലെന്നാണ് ജോസഫ് നിലപാടെടുത്തത്. രണ്ടില ലഭിക്കാൻ നിയമവഴി തേടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്നെ ചെയർമാൻെറ ചുമതലയുള്ള വർക്കിങ് ചെയർമാനായി അംഗീകരിച്ച് അപേക്ഷ നൽകിയാൽ ചിഹ്നം അനുവദിക്കാമെന്ന് അറിയിച്ചിരുന്നതായി പി.ജെ. ജോസഫ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് മുമ്പ് കത്ത് നൽകണമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, രാത്രിയിലും മറുപടിയൊന്നും ലഭിച്ചില്ല. ആ രീതിയിലുള്ള നടപടിക്ക് അവർ സന്നദ്ധരാകാത്ത സാഹചര്യത്തിലാണ് രണ്ടില നൽകാതിരുന്നത്. സ്ഥാനാർഥി യു.ഡി.ഫ് സ്വതന്ത്രനായി മത്സരിക്കും. വിജയത്തിനുവേണ്ടി ആത്മാർഥമായി പരിശ്രമിക്കുമെന്നും പി.ജെ. ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രേഖാമൂലം അവശ്യപ്പെട്ടിരുന്നെങ്കിൽ ചിഹ്നം അനുവദിക്കുമായിരുന്നുവെന്ന് മോന്‍സ് ജോസഫ് എം.എൽ.എയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story