Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്കൂളുകളിൽ...

സ്കൂളുകളിൽ സ്​റ്റുഡൻറ്സ് ഗ്രീൻ മാർക്കറ്റ്

text_fields
bookmark_border
കൂരാലി: കൂരാലി ഫെയ്‌സ് കാർഷിക കൂട്ടായ്മ സ്‌കൂളുകളുമായി സഹകരിച്ച് സ്റ്റുഡൻറ്സ് ഗ്രീൻ മാർക്കറ്റ് പദ്ധതി നടപ്പ ാക്കും. ഇളങ്ങുളം സൻെറ് മേരീസ് ഹൈസ്‌കൂളിൽ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ കാര്യപുറം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോസ്മി ജോബി, പഞ്ചായത്ത് അംഗം സൂര്യമോൾ, കൃഷി ഓഫിസർ നിസ ലത്തീഫ്, എസ്. ഷാജി, പി.ടി.എ പ്രസിഡൻറ് ടോമി പുത്തൂർ, കെ.ആർ. മന്മഥൻ, ആഷ്‌ലി തെരേസ ജോസ്, പ്രഥമാധ്യാപിക ലൗലി ജേക്കബ് എന്നിവർ സംസാരിച്ചു. ആഴ്ചയിൽ ഒരുദിവസം ഫെയ്‌സിൻെറ വാഹനം സ്‌കൂളിലെത്തി, വീട്ടാവശ്യത്തിന് കൃഷി ചെയ്തതിൽ മിച്ചംവരുന്ന പച്ചക്കറികൾ, പഴവർഗങ്ങൾ, മുട്ട, ഇലക്കറികൾ, തേൻ, നെയ്യ്, കോഴി, താറാവ്, മുയൽ തുടങ്ങിയവ കുട്ടികളിൽനിന്ന് നിശ്ചിത വില നൽകി സംഭരിക്കുന്നതാണ് പദ്ധതിയെന്ന് ഫെയ്‌സ് പ്രസിഡൻറ് എസ്. ഷാജിയും സെക്രട്ടറി കെ.ആർ. മന്മഥനും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story