Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതടിലോറി...

തടിലോറി നിയന്ത്രണംവിട്ട്​ ഓടയിലേക്ക്​ പതിച്ചു

text_fields
bookmark_border
കോട്ടയം: ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനായി വെട്ടിച്ച തടിലോറി നിയന്ത്രണംവിട്ട് ഓടയിലേക്ക് പതിച്ചു. വ്യാ ഴാഴ്ച രാത്രി 9.45ന് എം.സി റോഡില്‍ ചവിട്ടുവരി ജങ്ഷനിലാണ് അപകടമുണ്ടായത്. അടൂരിലെ പട്ടാഴിയില്‍ റബര്‍ തടിയുമായി പെരുമ്പാവൂരിലേക്കുപോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിക്കും ബൈക്കിനും മുന്നില്‍ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് ബ്രേക്കിട്ടതോടെ ലോറി ബൈക്കിലിടിക്കാതിരിക്കാന്‍ ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് ഓടയിലേക്ക് പതിക്കുകയായിരുന്നു. ഓടയുടെ സ്ലാബ് തകര്‍ന്നതോടെ സമീപത്തെ ബേക്കറിയുടെ ബോര്‍ഡില്‍ തട്ടി ചരിഞ്ഞാണ് നിന്നത്. പൊലീസിൻെറയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഉയർത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story