Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2019 11:30 PM GMT Updated On
date_range 22 Aug 2019 11:30 PM GMTബാർ ഹോട്ടലിന് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ചു; പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടു
text_fieldsbookmark_border
കോട്ടയം: ബാര്‍ ഹോട്ടലിനു മുന്നില്‍നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തില്‍ മോഷ്ടാക്കളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ വ െസ്റ്റ് പൊലീസ് പുറത്തുവിട്ടു. ഈമാസം 20ന് രാത്രി 8.30ന് സെന്‍ട്രല്‍ ജങ്ഷനിലെ അഞ്ജലി പാര്‍ക്ക് ഹോട്ടലിൻെറ മുന്നില്‍ നിർത്തിയിട്ട ബൈക്കാണ് മോഷണം പോയത്. കോട്ടയം സ്വദേശി പ്രബിന് എന്നയാളുടെ ബൈക്കാണ് മോഷണം പോയത്. പ്ലാൻറ്സും ഷർട്ടും ധരിച്ച രണ്ടുയുവാക്കള്‍ ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്ത് കുറച്ചുനേരം കാത്തുനിന്നശേഷം ബൈക്കുമായി കടന്നുകളഞ്ഞതിൻെറ ദൃശ്യങ്ങളാണ് സി.സി.ടി.വിയിലുള്ളത്. പരിപാടികൾ ഇന്ന് കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസ്: കേരള ലോയേഴ്സ് കോൺഗ്രസ് നേതൃയോഗം -രാവിലെ 11.00 ഞാലിയാകുഴി മാർ ബസേലിയോസ് ദയറ: ചിത്രരചന ശിൽപശാല -രാവിലെ 9.00 കോട്ടയം സെന്‍ട്രല്‍ ജങ്ഷൻ: ശ്രീകൃഷ്ണജയന്തി, ബാലഗോകുലത്തിൻെറ മഹാശോഭായാത്ര സംഗമം-വൈകു. 5.00 കോട്ടയം ശാസ്ത്രി റോഡ് ഖാദി ഭവൻ: ഓണം മെഗ ഡിസ്കൗണ്ട് മേള -രാവിലെ 10.00 കോട്ടയം നാഗമ്പടം റെഡ് ക്രോസ് ടവർ: പ്രാഥമിക ശുശ്രൂഷ കോഴ്സ് -രാവിലെ 10.00 കോട്ടയം പുത്തനങ്ങാടി കുരിശുപള്ളി: ധ്യാനം -രാവിലെ 10.30 അടിച്ചിറ പരിത്രാണ ധ്യാന കേന്ദ്രം: ഏകദിന കണ്വെന്ഷൻ -രാവിലെ 9.30 അതിരമ്പുഴ സൻെറ് മേരീസ് ഫൊറോന പള്ളി: ഏകദിന കണ്വെന്ഷൻ -രാവിലെ 9.30 പുതുപ്പള്ളി സൻെറ് ജോര്‍ജ് വലിയ പള്ളി: സുവിശേഷ ധ്യാനം -രാവിലെ 9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story