Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാറപ്പൊടി...

പാറപ്പൊടി ഇറക്കുന്നതിനി​െട ടിപ്പർ മറിഞ്ഞു

text_fields
bookmark_border
കറുകച്ചാൽ: പാറപ്പൊടി ഇറക്കുന്നതിനിെട നിയന്ത്രണംവിട്ട്് ടിപ്പർലോറി മറിഞ്ഞു. ഡ്രൈവർ നെടുംകുന്നം സ്വദേശി സുകുമ ാരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാന്തുരുത്തിയിലെ ഹോളോബ്രിക്‌സ് കമ്പനിയിലായിരുന്നു അപകടം. പാറപ്പൊടി ഇറക്കുന്നതിനായി ലോറി പിന്നോട്ടെടുത്തപ്പോൾ ടയറുകൾ പാറപ്പൊടി കൂനയിൽ തെന്നി മറിയുകയായിരുന്നു. പരിക്കേറ്റ സുകുമാരനെ നാട്ടുകാർ ചേർന്നാണ് ലോറിയിൽനിന്ന് പുറത്തെടുത്തത്. ഇയാൾ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Show Full Article
TAGS:LOCAL NEWS 
Next Story