നവതി നിറവിൽ മാർ ജോസഫ് പൗവത്തില്‍

05:02 AM
14/08/2019
ചങ്ങനാശ്ശേരി: അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ മാർ ജോസഫ് പൗവത്തില്‍ നവതിയിലേക്ക്. ബുധനാഴ്ച 89ാം ജന്മദിനം ആഘോഷിക്കും. മാർ പൗവത്തിലിൻെറ നവതി സ്മാരകമായി അതിരൂപതയിലെ 90 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുെവച്ച് നൽകും. ഇതിനായി ചങ്ങനാശ്ശേരി അതിരൂപത ഭവനനിര്‍മാണ പദ്ധതി ആവിഷ്‌കരിച്ചു. പ്രകൃതി ദുരന്തത്തിൻെറ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ലളിത ചടങ്ങുകളോടെ അതിരൂപത കേന്ദ്രത്തില്‍ ജന്മദിനംകൊണ്ടാടും. 1930 ആഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച ജോസഫ് പൗവത്തില്‍ 1962 ഒക്ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1972 ഫെബ്രുവരി 13ന് അതിരൂപതയുടെ സഹായ മെത്രാനായി. 1977ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതല്‍ 2007 വരെ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പായി സേവനം അനുഷ്ഠിച്ചു. ഇൻറര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ ചെയര്‍മാന്‍, കെ.സി.ബി.സി അധ്യക്ഷന്‍ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Loading...
COMMENTS