Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2019 11:31 PM GMT Updated On
date_range 10 Aug 2019 11:31 PM GMTഎ.സി റോഡിൽ വെള്ളം കയറി; ഗതാഗതം നിലച്ചു
text_fieldsbookmark_border
ചങ്ങനാശ്ശേരി: മഴക്കൊപ്പം കിഴക്കന്‍ വെള്ളത്തിൻെറ വരവ് ശക്തിപ്പെട്ടതോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് വെള്ളത്ത ില്. കിടങ്ങറക്കും മങ്കൊമ്പിനും ഇടയിലുള്ള ഭാഗങ്ങളാണ് വെള്ളത്തിലായത്. റോഡിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം താൽക്കാലികമായി നിലച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. കെ.എസ്.ആർ.ടി.സി സർവിസ് അടക്കം നിർത്തിവെച്ചിരുന്നു. വൈകുന്നേരത്തോടെ വീണ്ടും ഗതാഗതം നിർത്തിവെച്ചു. പൊലീസ് വാഹനങ്ങൾ തടഞ്ഞ് തിരിച്ചയക്കുകയാണ്. കിടങ്ങറ മുതല്‍ മങ്കൊമ്പുവരെ റോഡും കനാലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. സാഹസികമായി മാത്രമേ ചെറുവാഹനങ്ങള്‍ക്ക് പോകാന്‍ കഴിയു. ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍പെടുന്നതിനും ഇത് ഇടയാക്കി. എ.സി റോഡരികിലെ വീടുകളും വെള്ളത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story