Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 11:32 PM GMT Updated On
date_range 3 Aug 2019 11:32 PM GMTഹോട്ടൽ ജീവനക്കാരനെ മർദിച്ചതായി പരാതി
text_fieldsbookmark_border
പാലാ: ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. കൊട്ടാരമറ്റം ബോബീസ് ഹോട്ടല്‍ ജീവനക്കാരന് ആലപ്പുഴ സ്വദേശി അനീഷിനാണ് (46) മര്‍ദനമേറ്റത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഹോട്ടലിൻെറ ഫ്ലക്സ് ബോര്‍ഡ് സ്ഥിരമായി മോഷണം പോയിരുന്നു. ഇത് കണ്ടുപിടിക്കാൻ ജീവനക്കാര്‍ ഹോട്ടല്‍ പാതിതുറന്ന് നിരീക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഫ്ലക്സ് ബോര്‍ഡിനടുത്ത് ചിലര്‍ എത്തുന്നത് കണ്ട് ചോദിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. മൂന്നിലേറെ പേര് ചേര്‍ന്നായിരുന്നു മര്‍ദനമെന്ന് പറയുന്നു. കടയിലെ കസേരയും തകര്‍ത്തു. ഹോട്ടലിനും ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story