Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർഷിക വായ്പ പദ്ധതി...

കാർഷിക വായ്പ പദ്ധതി നിർത്തലാക്കുന്നത്​ കർഷകരോടുള്ള വെല്ലുവിളി -ഉമ്മൻ ചാണ്ടി

text_fields
bookmark_border
കോട്ടയം: അനർഹർ കൈപ്പറ്റുന്നുണ്ടെങ്കിൽ അതിനു തടയിടുന്നതിനുപകരം നാലു ശതമാനം വാർഷിക പലിശമാത്രമുള്ള കാർഷിക വായ്പ പദ്ധതി നിർത്തലാക്കുന്നത് കർഷകരോടുള്ള വെല്ലുവിളിയാെണന്ന് ഉമ്മൻ ചാണ്ടി. ഇക്കാര്യം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് സംസ്ഥാന സമിതിയുടെ നിർദേശപ്രകാരം പഞ്ചായത്ത് കേന്ദ്രങ്ങളിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് 'കുറ്റവിചാരണ സായാഹ്ന സദസ്സ്' 19, 20, 21, 22 തീയതികളിൽ നടത്താൻ യോഗം തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് നേതൃയോഗം ചേരാൻ തീരുമാനിച്ചു. കേരള കോൺഗ്രസിലെ ഭിന്നത യോഗത്തിൽ ചർച്ചയായില്ല. ഇരുവിഭാഗത്തിൽനിന്ന് പുതിയ പ്രതിനിധികളും ശനിയാഴ്ച നടന്ന യോഗത്തിൽ പെങ്കടുത്തു. പാലാ ഉപതെരഞ്ഞെടുപ്പ് ഒരുക്കവും ചർച്ചയായി. യു.ഡി.എഫ് ജില്ല ചെയർമാൻ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, മോൻസ് ജോസഫ്, യു.ഡി.എഫ് ജില്ല കൺവീനർ ജോസി സെബാസ്റ്റ്യൻ, കുര്യൻ ജോയി, ജോസഫ് വാഴയ്ക്കൻ, ജോയി എബ്രഹാം, റഫീഖ് മണിമല, ഫിലിപ്പ് കഴികുളം, സജി മഞ്ഞക്കടമ്പൻ, ജോസഫ് ചാമക്കാല, ജോയി ചെട്ടിശ്ശേരി, പി.എ. സലീം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story