Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആഭ്യന്തരവകുപ്പിൽ വലിയ...

ആഭ്യന്തരവകുപ്പിൽ വലിയ കുഴപ്പങ്ങൾ; പൊലീസ് നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ -എൽദോ എബ്രഹാം എം.എൽ.എ

text_fields
bookmark_border
കൊച്ചി: കേരളത്തിലെ പൊലീസ് നിലാവത്ത് അഴിച്ചുവിട്ട കോഴികളെപ്പോലെയാണെന്ന് ലാത്തിച്ചാർജിൽ പരിക്കേറ്റ മൂവാറ്റ ുപുഴ എം.എൽ.എ എൽദോ എബ്രഹാം. വൈപ്പിന്‍ ഗവ. കോളജിലെ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ പക്ഷപാതം കാണിച്ചെന്ന് ആരോപണമുയർന്ന ഞാറക്കല്‍ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ നേതൃത്വത്തില്‍ എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് എം.എൽ.എക്ക് പരിക്കേറ്റത്. പൊലീസ് ലാത്തിവീശിയതോടെ എല്‍ദോ എബ്രഹാമിന് പുറത്ത് അടിയേല്‍ക്കുകയായിരുന്നു. പൊലീസിനെ നിയന്ത്രിക്കാന്‍ സംവിധാനമില്ലെന്ന അവസ്ഥപോലെയാണ് ഇപ്പോൾ അവരുടെ പെരുമാറ്റമെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. തങ്ങൾക്കുനേരെ മാത്രമല്ല, മറ്റെല്ലാ സമരങ്ങൾക്കുനേരെയുമുള്ള പൊലീസിൻെറ സമീപനമിതാണ്. ആഭ്യന്തര വകുപ്പില്‍ വലിയ കുഴപ്പങ്ങള്‍ സംഭവിക്കുകയാണ്. അതിൻെറ ഒട്ടനവധി ഉദാഹരണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. തെറ്റ് തിരുത്തുന്ന ശക്തിയാണ് സി.പി.ഐ. ഇടതുസര്‍ക്കാറിൻെറ ഭാഗത്തുനിന്ന് തെറ്റായ നടപടികള്‍ ഉണ്ടായാല്‍ തിരുത്തുന്ന ശക്തിയായി സി.പി.ഐ മാറും. സര്‍ക്കാറിൻെറ പ്രതിച്ഛായയെ നശിപ്പിക്കുന്നതാണ് പൊലീസിൻെറ അന്യായ നടപടികൾ. സമരത്തെ കൈകാര്യം ചെയ്യുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല. പരിക്കേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story