Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണ്ണിടിഞ്ഞ്​ വീട്​...

മണ്ണിടിഞ്ഞ്​ വീട്​ താഴ്​ന്നു; അടുക്കളയും മതിലും തകർന്നു

text_fields
bookmark_border
കോട്ടയം: കനത്തമഴയിൽ മണ്ണിടിഞ്ഞ് വീട് താഴ്ന്നു. കോട്ടയം കളത്തിപ്പടി മധുരച്ചേരികടവിൽ പെയിൻറിങ് തൊഴിലാളി ജോസ് മാത്യുവിൻെറ വീടാണ് മണ്ണിടിഞ്ഞ് താഴ്ന്നത്. അടുക്കളയും മതിലും നിലംപൊത്തി. വെള്ളിയാഴ്ച പുലർച്ച നാലിനാണ് സംഭവം. ശബ്ദംകേട്ട് ഭാര്യയും രണ്ടുമക്കളും എഴുേന്നറ്റപ്പോഴാണ് വിവരമറിയുന്നത്. അടുക്കളയിലെ സാധനസാമഗ്രികൾ നശിച്ചു. ഇതിനുസമീപത്തായി സ്ഥിതിചെയ്യുന്ന ശുചിമുറി ഏതുസമയത്തും നിലംപൊത്താറായ സ്ഥിതിയിലാണ്. സമീപത്തെ മീനന്തറയാറിൽ ജലനിരപ്പ് ഉയർന്നതോടെയാണ് വീട് അപകടാവസ്ഥയിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story