Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതൈകള്‍ വിതരണത്തിന്

തൈകള്‍ വിതരണത്തിന്

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് കൃഷിഭവനിൽ കറിവേപ്പ്, ഇലുമ്പിപ്പുളി, റെഡ്‌ലേഡി പപ്പായ, മുരിങ്ങ എന്നിവയുടെ എത്തി. ആവശ്യക്കാര്‍ ബന്ധപ്പെടണം. രംഗശ്രീയുടെ പകലരങ്ങ് ഇളങ്ങുളം: രംഗശ്രീ കഥകളി ക്ലബിൻെറ 24ാമത് പകലരങ്ങിൽ സീതാസ്വയംവരം കഥകളി നടത്തും. ഞായറാഴ്ച രണ്ടിന് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലാണ് കഥകളി. പ്രഫ. സി.എൻ. പുരുഷോത്തമൻ കളിവിളക്ക് തെളിക്കും. ക്ലബ് പ്രസിഡൻറ് മീനടം ഉണ്ണികൃഷ്ണൻ കഥാഖ്യാനം നിർവഹിക്കും. നേതൃയോഗം കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ കർമപരിപാടികൾ ആവിഷ്കരിക്കാൻ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുമെന്ന് കേരള കോൺഗ്രസ് ബി നേതൃയോഗം തീരുമാനിച്ചു. കോട്ടയത്ത് ചേർന്ന സമ്മേളനം ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അയർക്കുന്നം രാമൻനായർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സി. വേണുഗോപാലൻനായർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പോൾ ജോസഫ്, പോൾസൻ മാത്യു, അപ്പച്ചൻ വെട്ടിത്താനം, ജയൻ ഇടുക്കി, സാൽവിൻ കൊടിയന്തറ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story