Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകനത്ത മഴയിൽ മതിൽ...

കനത്ത മഴയിൽ മതിൽ ഇടിഞ്ഞു

text_fields
bookmark_border
ചങ്ങനാശ്ശേരി: കനത്ത മഴയിൽ പെരുന്ന കിഴക്ക് സൻെറ് ആൻറണീസ് പള്ളിക്ക് കിഴക്കുവശത്ത് കരിങ്കൽ മതിൽ റോഡിലേക്ക് ഇടിഞ ്ഞുവീണു. വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് അപകടം. 12 അടി ഉയരമുള്ള മതിൽ വിണ്ടുകീറിയ നിലയിലായിരുന്നു. നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന വഴിയാണ്. എം.ജിയിൽ ശ്രവണ പരിശോധന ക്യാമ്പ് 47.04 ലക്ഷത്തിൻെറ ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു കോട്ടയം: എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിങ് ഡിസെബിലിറ്റീസും സംയുക്തമായി മുംബൈയിലെ ദേശീയ സ്പീച്ച് ആൻഡ് ഹിയറിങ് ഡിസെബിലിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സൗജന്യ ശ്രവണ പരിശോധന ക്യാമ്പ് നടത്തി. 47.04 ലക്ഷം രൂപയുടെ ശ്രവണ സഹായ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. 250 പേർക്കായി 336 ശ്രവണ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. അഞ്ചുദിവസമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമാപനസമ്മേളനം വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ സ്പീച്ച് ആൻഡ് ഹിയറിങ് ഡിസെബിലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് എക്സ്റ്റൻഷൻ വിഭാഗം മേധാവി ഡോ. ആർ.പി. ശർമ, ഡോ. മാത്യു മാർട്ടിൻ, അരവിന്ദ്, ഗോപാൽ, ഷിൻഡെ, സഞ്ജയ്, ഐ.എൽ.ആർ.ഡി ഡയറക്ടർ ഡോ. കെ.എം. മുസ്തഫ, സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് മേധാവി പ്രഫ. രാജീവ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story