Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറെഡ്​ അലർട്ട്​:...

റെഡ്​ അലർട്ട്​: അടിയന്തര സാഹചര്യം നേരിടാൻ ഒരുക്കം

text_fields
bookmark_border
തൊടുപുഴ: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 18, 19, 20 തീയതികളിൽ ജില്ലയിൽ അതിതീവ്രമഴക്ക് സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ ത ൊടുപുഴ താലൂക്കിലെ എല്ലാ വില്ലേജ് ഒാഫിസർമാർക്കും അടിയന്തര സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്നതു ഉൾപ്പെെടയുള്ള മുന്നൊരുക്കം നടത്താൻ നിർദേശം നൽകി. ആർ.ടി.ഒ, പൊലീസ്, ആരോഗ്യം, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പ്രകാരമുള്ള നടപടി സ്വീകരിക്കാനും നിർദേശം നൽകി. തൊടുപുഴ താലൂക്കിൽ ഇതുമായി ബന്ധപ്പെട്ട് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും വിവിധ വകുപ്പുകൾക്കും കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 04862-222503. ബോധവത്കരണ സെമിനാർ നെടുങ്കണ്ടം: റോട്ടറി ഈസ്റ്റ് ഹിൽസ് ആഭിമുഖ്യത്തിൽ സൗജന്യ മാമോഗ്രാം പരിശോധനയും അർബുദ ബോധവത്കരണ സെമിനാറും വ്യാഴാഴ്ച രാവിലെ ഒമ്പതിന് നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story