Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാത്തിരിപ്പിനൊടുവിൽ...

കാത്തിരിപ്പിനൊടുവിൽ കോടിമതയിലേക്ക്​ ബോ​ട്ടെത്തുന്നു

text_fields
bookmark_border
കോട്ടയം: കോടിമത-ആലപ്പുഴ ബോട്ട് സര്‍വിസ് അടുത്തയാഴ്ച പുനരാരംഭിക്കും. ചുങ്കത്ത് മുപ്പതില്‍പാലം തകരാറിലായതിനെ തുടർന്ന് കോടിമത-കാഞ്ഞിരംറൂട്ടിൽ സർവിസ് നിർത്തിയിരുന്നു. കാഞ്ഞിരം ജെട്ടിയിൽനിന്നാണ് ആലപ്പുഴയിലേക്ക് സർവിസ് നടത്തിയിരുന്നത്. സർവിസ് നിലച്ചത് ടിക്കറ്റ് വരുമാനത്തെയും ബാധിച്ചിരുന്നു. പ്രതിദിനം ശരാശരി 4000 രൂപയുടെ കുറവാണുണ്ടായത്. കഴിഞ്ഞദിവസം പാലത്തിൻെറ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. അവശേഷിക്കുന്നതു ലെവലിങ് മാത്രമാണ്. ഇതുകൂടി പൂര്‍ത്തിയായ ശേഷമാകും സര്‍വിസ് പുനരാരംഭിക്കുക. കഴിഞ്ഞദിവസം നഗരസഭ അധികൃതരും ജലഗതാഗതവകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചിരുന്നു. ഒരാഴ്ചക്കുള്ളിൽ ജോലികൾ പൂർത്തിയാക്കാനാകുമെന്നായിരുന്നു ഇവരുടെ വിലയിരുത്തൽ. മുന്‍കാലങ്ങളില്‍ പാലം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി അപ്പോള്‍ തന്നെ ബോട്ട് സര്‍വിസ് പുനരാരംഭിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍, സര്‍വിസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും പാലം വീണ്ടും തകരാറിലായി ഗതാഗതം തടസ്സപ്പെടുമായിരുന്നു. മുന്‍ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നഗരസഭ പാലം അറ്റകുറ്റപ്പണി തീർന്നിട്ടും ലെവലിങ് പൂര്‍ത്തിയാക്കിയിട്ടേ ബോട്ട് സര്‍വിസ് പുനഃസ്ഥാപിക്കുവെന്ന നിലപാടെടുത്തത്. ബോട്ട് സര്‍വിസ് ആരംഭിക്കുന്നതിനു മുന്നോടിയായി ആറ്റിലെ പോള നീക്കി ആഴംകൂട്ടൽ പൂര്‍ത്തിയാക്കിയിരുന്നു. ഇതോടൊപ്പം ബോട്ട്ജെട്ടികളില്‍ തെങ്ങിന്‍ കുറ്റികള്‍ സ്ഥാപിക്കലും പൂര്‍ത്തിയാക്കി. 18 രൂപ ചെലവില്‍ കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് എത്താൻ കഴിയുമെന്നതാണ് ഇതിൻെറ പ്രത്യേകത. സ്ഥിരം യാത്രക്കാരെകൂടാതെ വിനോദസഞ്ചാരികളും ഈ ബോട്ടിൽ യാത്ര ചെയ്യുക പതിവായിരുന്നു. ചുങ്കത്തു മുപ്പതുപാലം തകരാറിലായതിനെ തുടര്‍ന്ന് ബോട്ട് സര്‍വിസ് കാഞ്ഞിരംവരെ വെട്ടിച്ചുരുക്കുകയായിരുന്നു. കോട്ടയത്തേക്ക് ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി. കാഞ്ഞിരം, കാരാപ്പുഴ, വെട്ടിക്കാട്, ആര്‍ ബ്ലോക്ക് എന്നീ കായല്‍മേഖലകളില്‍നിന്നുള്ള നാട്ടുകാരില്‍ ഭൂരിഭാഗവും ബോട്ട് സര്‍വിസിനെ ആശ്രയിച്ചാണ് യാത്ര ചെയ്തിരുന്നത്. കാഞ്ഞിരംപാലം നിർമാണത്തെതുടർന്ന് നാലുവർഷത്തോളം കോടിമതയിലേക്കുള്ള സർവിസ് മുടങ്ങിയിരുന്നു. ഇതിെനാടുവിൽ കോടിമത-കാഞ്ഞിരം റൂട്ടിൽ സർവിസ് ആരംഭിച്ചെങ്കിലും ഒരുവർഷം മുമ്പ് വീണ്ടും തടസ്സപ്പെട്ടു. ചുങ്കത്ത് മുപ്പതില്‍ പാലം തകരാറിലായതായിരുന്നു കാരണം. എന്നാൽ, അറ്റകുറ്റപ്പണി വൈകുകയായിരുന്നു. ഇതിനിടെ പള്ളംവഴി കോടിമതയിലേക്ക് എത്തിയെങ്കിലും സമയ-വരുമാന നഷ്ടത്തെ തുടർന്ന് ഇതും നിർത്തി. കോടിമതയിൽനിന്ന് സർവിസ് തുടങ്ങുന്നതോെട ബോട്ട് കാരാപ്പുഴ, പാറേച്ചാൽ വഴി കാഞ്ഞിരത്തെത്തും.
Show Full Article
TAGS:LOCAL NEWS 
Next Story