മികവി​െൻറ നിറവിൽ മിൽമയുടെ പത്തനംതിട്ട ​െഡയറി

04:59 AM
12/07/2019
മികവിൻെറ നിറവിൽ മിൽമയുടെ പത്തനംതിട്ട െഡയറി പത്തനംതിട്ട: മിൽമയുടെ പത്തനംതിട്ട െഡയറി മികവിൻെറ നിറവിൽ. പ്രവർത്തനം ആരംഭിച്ച് അഞ്ചു വർഷത്തിനുള്ളിൽതന്നെ ഐ.എസ്.ഒ 22000:2005 അവാർഡ് നേടിയ െഡയറിക്ക് ഇപ്പോൾ ഉൽപന്നങ്ങളുടെ ഗുണനിലവാരം കാത്തുസൂക്ഷിക്കാനും പരിസ്ഥിതി മലിനീകരണം കുറക്കാനും ജീവനക്കാരുടെ തൊഴിലിട സുരക്ഷ ഉറപ്പാക്കാനുമുള്ള ഐ.എസ്.ഒ അംഗീകാരവും ലഭിച്ചിരിക്കുകയാണ്. ഇതോടെ ഐ.എസ്.ഒ 22000:2005 ഉൾപ്പെടെ നാല് സ്റ്റാൻഡേഡുകൾ ഒരുമിച്ച് നേടുന്ന കേരളത്തിലെ പ്രഥമ െഡയറിയായി. പ്രവർത്തനങ്ങളിലും തൊഴിൽ സുരക്ഷയിലും പരിസ്ഥിതി സുരക്ഷയിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ സുസ്ഥിരമായി പാലിക്കുകയും നിരന്തരം മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള അംഗീകാരമാണ് ഈ സാക്ഷ്യപത്രങ്ങളെന്ന് മേഖല യൂനിയൻ ചെയർമാൻ കല്ലട രമേശ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കർഷകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതടക്കം മിൽമ സ്വീകരിച്ച ശക്തമായ നടപടി മൂലം പ്രളയത്തിന് ശേഷവും ജില്ലയിൽ പാലുൽപാദനം കുറയാതെ പിടിച്ചുനിർത്താൻ കഴിഞ്ഞു. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 600 കന്നുകുട്ടികളെ ദത്തെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച രാവിലെ 10.30ന് തട്ട മാമ്മൂട്ടിലുള്ള െഡയറി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. കെ. രാജു മിൽമക്കുവേണ്ടി സാക്ഷ്യപത്രങ്ങൾ ഏറ്റുവാങ്ങും. 'സുരഭി' കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി ഉദ്ഘാടനം ആേൻറാ ആൻറണി എം.പി നിർവഹിക്കും. ക്ഷീരകർഷകർക്കുള്ള മരണാനന്തര ധനസഹായ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി നിർവഹിക്കും. കെ.സി.എം.എം.എഫ് ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. ക്ഷീരകർഷകരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം കേരള ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ എൻ. രാജൻ വിതരണം ചെയ്യും. കാലിത്തൊഴുത്ത് നവീകരണ ധനസഹായവിതരണം ജോൺ തെരുവത്ത് നിർവഹിക്കും. ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, എസ്. ശ്രീകുമാർ, കോന്നിയൂർ പി.കെ, ലിസിമോൾ ജോസഫ് തുടങ്ങിയവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ കുര്യാക്കോസ് സക്കറിയ, പത്തനംതിട്ട ഡെയറി മാനേജർ സൂസൻ തോമസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ മാത്യു ചാമത്തിൽ, എസ്. സദാശിവൻപിള്ള, വി. വേണുഗോപാൽ, എസ്. അയ്യപ്പൻനായർ, എസ്. ഗിരീഷ്കുമാർ, കെ. രാജശേഖരൻ, വി.വി. വിശ്വൻ, ടി. സുശീല, ലിസി മത്തായി, എസ്. ഷീജ എന്നിവർ പെങ്കടുത്തു.
Loading...
COMMENTS