കെവിൻ കേസ്: വാദം തിങ്കളാഴ്​ച മുതൽ

05:01 AM
11/07/2019
കോട്ടയം: കെവിൻ െകാലക്കേസ് വിചാരണ അന്തിമഘട്ടത്തിലേക്ക്. തിങ്കളാഴ്ച വാദം ആരംഭിക്കും. ആദ്യം പ്രോസിക്യൂഷനും തുടർന്ന് പ്രതിഭാഗവും വാദം നടത്തും. ബുധനാഴ്ച കേസ് പരിഗണിച്ച കോടതി, പ്രതിഭാഗത്തിനു കൂടുതൽ തെളിെവാന്നും ഹാജരാക്കാൻ ഇല്ലാത്തതിനാൽ വാദത്തിലേക്ക് കടക്കാൻ തീരുമാനിക്കുകയായിരുന്നു. വാദം പൂർത്തിയാകുന്നതോടെ വിധിയുണ്ടാകും. നേരേത്ത പ്രോസിക്യൂഷൻ സാക്ഷിവിസ‌്താരവും പ്രതികളുടെ വിചാരണയും പൂർത്തിയായിരുന്നു. ഏപ്രിൽ 24ന് കോട്ടയം സെഷൻസ് കോടതിയിൽ ആരംഭിച്ച വിചാരണയിൽ 42 ദിവസംകൊണ്ട‌് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ‌്.പി ഗിരീഷ‌് പി. സാരഥി അടക്കം 113 സാക്ഷികളെ വിസ‌്തരിച്ചു. 238 പ്രമാണങ്ങളും 56 അനുബന്ധതെളിവുകളും കോടതിയിൽ ഹാജരാക്കി. വിസ‌്താരത്തിനിടെ അഞ്ച‌ു സാക്ഷികൾ കൂറുമാറി. കേസിൽ നീനുവിൻെറ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവരടക്കം 14 പ്രതികളാണുള്ളത‌്.
Loading...
COMMENTS