Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംസ്കാരത്തിനു അനുമതി...

സംസ്കാരത്തിനു അനുമതി സുപ്രീംകോടതി വിധിയുടെ ലംഘനം -ഓർത്തഡോക്സ്​ സഭ

text_fields
bookmark_border
കോട്ടയം: കട്ടച്ചിറ, വരിക്കോലി പള്ളികളുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീംകോടതിയുടെ വിധി ഉണ്ടായിരിക്കെ നി യമാനുസൃത വികാരിയെ മാറ്റിനിർത്തി വിഘടിത വിഭാഗം അംഗത്തിൻെറ ശവസംസ്കാരം നടത്താൻ ഒത്താശ ചെയ്ത ജില്ല പൊലീസ് അധികാരികളുടെയും ജില്ല സിവിൽ അധികാരികളുടെയും നടപടി അപലപനീയമെന്ന് മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത. ഇടവകാംഗം എന്ന പദവിക്ക് അർഹരല്ലാത്തവരുടെ മൃതദേഹം സംസ്കരിക്കാൻ നിയമപരമായി അനുവാദം നൽകുക സാധ്യമല്ല. സുപ്രീംകോടതി വിധിയുടെ അന്തഃസത്ത ഉൾക്കൊള്ളാതെയും വിധി നടപ്പാക്കാൻ നിയമപരമായി നടപടിയും സ്വീകരിക്കാതെയും ജനഹിതം എന്ന പേരിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ചില ഭരണാധികാരികൾ സ്വീകരിക്കുന്ന നിലപാടുകൾ നിയമസംവിധാനത്തോടുള്ള അവഹേളനമായേ കാണാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story