Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെട്ടിട നിർമാണ അനുമതി;...

കെട്ടിട നിർമാണ അനുമതി; കോട്ടയം നഗരസഭ അദാലത്തിന്​

text_fields
bookmark_border
കോട്ടയം: കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായി സാജൻെറ ആത്മഹത്യ വിവാദമായതിന് പിന്നാലെ കെട്ടിക്കിടക്കുന്ന കെട്ടി ട നിർമാണ അപേക്ഷകളിൽ തീരുമാനമെടുക്കാൻ കോട്ടയം നഗരസഭ ഒരുങ്ങുന്നു. ഈ മാസം ഒമ്പതിന് രാവിലെ 11 മുതൽ മൂന്നര വരെ നഗരസഭ കോൺഫറൻസ് ഹാളിൽ അദാലത് നടക്കും. നേരേത്ത സമർപ്പിച്ച അപേക്ഷകളുടെ ഫയൽ നമ്പറുകൾ സഹിതം ആറിന് വൈകീട്ട് നാലിന് മുമ്പ് അപേക്ഷ നൽകണം. ആന്തൂർ നഗരസഭയിൽനിന്ന് കെട്ടിട നമ്പറും പ്രവർത്തനാനുമതിയും ലഭിക്കാത്തതിനെ തുടർന്നായിരുന്നു സാജൻെറ ആത്മഹത്യ. ഇതോടെ കേരളത്തിലുടനീളം നിരവധി വ്യവസായികൾ പരാതികളുമായി മുന്നോട്ടുവന്നിരുന്നു. കഴിഞ്ഞദിവസം കോട്ടയം നഗരത്തിൽ നിർമിച്ച കൺവെൻഷൻ സൻെററിന് നഗരസഭ അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് വ്യവസായി രംഗത്തുവന്നിരുന്നു. കോൺഗ്രസ് നേതാക്കൾ നഗരസഭയിൽ സമ്മർദം ചെലുത്തുന്നതുകൊണ്ടാണ് ലഭിക്കാത്തതെന്നും പറഞ്ഞു. ഇതോടെയാണ് അടിയന്തര അദാലത്തിന് നഗരസഭ തയാറാകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story