Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊയ്ക തീർഥാടന പദയാത്ര...

പൊയ്ക തീർഥാടന പദയാത്ര 26 മുതൽ

text_fields
bookmark_border
ഇരവിപേരൂർ: പൊയ്കയിൽ ശ്രീകുമാരഗുരു ദേഹവിയോഗത്തിൻെറ 80ാം വാർഷികാചരണത്തിൻെറ ഭാഗമായി 16 മുതൽ പി.ആർ.ഡി.എസ് ശാഖകളിൽ നടന്നുവരുന്ന ഉപവാസ ധ്യാന യോഗത്തിൻെറ സംസ്ഥാനതല സമാപനം കുറിച്ചുള്ള പൊയ്ക തീർഥാടന പദയാത്ര 26ന് ആരംഭിക്കും. തമിഴ്നാട്, കർണാടക, നെയ്യാറ്റിൻകര, മലബാർ തുടങ്ങിയ സോണുകളിൽനിന്നും വാഹനത്തിലും മധ്യതിരുവിതാംകൂറിലെ സോണുകളിൽനിന്നും പദയാത്രികരായും 29ന് സഭ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാരഗുരു മണ്ഡപത്തിൽ തീർഥാടകർ എത്തിച്ചേരും. പദയാത്രക്ക് തുടക്കംകുറിച്ച് ഹൈറേഞ്ച് സോണിൻെറ ആഭിമുഖ്യത്തിൽ ഇടുക്കി തൂക്കുപാലം പി.ആർ.ഡി.എസ് ആചാര്യ ഭവനത്തിൽനിന്ന് 26ന് രാവിലെ ഏഴിന് ആരംഭിക്കുന്ന പദയാത്ര ഹൈകൗൺസിഇ അംഗം ടി.കെ. രാജപ്പൻ ഉദ്ഘാടനം ചെയ്യും. കിഴക്കൻ സോണുകളുടെ നേതൃത്വത്തിൽ 28ന് മുണ്ടക്കയത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറി ചന്ദ്രബാബു കൈനകരി ഉദ്ഘാടനം ചെയ്യും. 29ന് കോട്ടയം തിരുനക്കര മൈതാനത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര പി.ആർ.ഡി.എസ് ഗുരുകുല ഉപദേഷ്ടാവ് മണി മഞ്ചാടിക്കരി ഉദ്ഘാടനം ചെയ്യും. 29ന് ഇരവിപേരൂർ ജങ്ഷനിൽ പദയാത്രികരെ സഭ നേതൃത്വം സ്വീകരിക്കും. തുടർന്ന് ശ്രീകുമാരഗുരു മണ്ഡപത്തിൽ സഭ പ്രസിഡൻറ് വൈ. സദാശിവൻ പദയാത്രികർക്കായി പ്രത്യേക പ്രാർഥന നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story