Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർഷിക ഗ്രാമവികസന...

കാർഷിക ഗ്രാമവികസന ബാങ്ക് ​െതരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം -ശിവദാസൻനായർ

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് െതരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സഹകരണ മന്ത്രിയുടെ ഒാഫിസ് നീക്കം നടത്തുന്നതായി ബാങ്ക് മുൻ സംസ്ഥാന പ്രസിഡൻറ് കെ. ശിവദാസൻ നായർ. സംസ്ഥാനത്ത് ആകെയുള്ള 75 ബാങ്കുകളിൽ 44 എണ്ണത്തിലും യു.ഡി.എഫ് ഭരണമാണ്. െതരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിലുള്ള ബാങ്കുകളെ പട്ടികയും വോട്ടുചെയ്യുന്ന പ്രതിനിധികളുടെ അധികാരപത്രവും പൂർത്തീകരിച്ചതാണ്. ഈ സാഹചര്യത്തിലും നെയ്യാറ്റിൻകര, ശാസ്താംകോട്ട, പത്തനംതിട്ട, ചെങ്ങന്നൂർ, ചേർത്തല, പാലക്കാട്, മൂവാറ്റുപുഴ എന്നീ ബാങ്കുകളിൽ ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് ശിവദാസൻ നായർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പത്രിക സമർപ്പണത്തിലെ സാങ്കേതികത്വം പറഞ്ഞ് പത്തനംതിട്ടയിൽ ശിവദാസൻ നായരുടെയും ഇടുക്കിയിൽ കെ.എ. ആൻറണിയുടെയും പാലക്കാട് എസ്.കെ. അനന്തകൃഷ്ണൻെറയും പത്രിക തള്ളിയിരുന്നു. എന്നാൽ, ഹൈകോടതി ഇടപെട്ട് നാമനിർദേശ പ്രതിക പരിഗണിക്കാൻ നിർദേശം നൽകിയെന്നും ശിവദാസൻ നായർ പറഞ്ഞു. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. വാർത്തസമ്മേളനത്തിൽ കോന്നി കാർഷിക വികസന ബാങ്ക് പ്രസിഡൻറ് എസ്.വി. പ്രസന്നകുമാറും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story