Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപമ്പ...

പമ്പ പുനരുജ്ജീവനത്തിന്​ പദ്ധതി: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: പ്രളയത്തെത്തുടർന്ന് അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കി പമ്പാനദി പൂർവസ്ഥിതിയിലാക്കാൻ ഹ്രസ്വ- ദീർഘകാല പദ്ധതികൾ നടപ്പാക്കണമെന്ന ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിൽ ഹൈകോടതി സർക്കാറിൻെറ വിശദീകരണം തേടി. പമ്പ പുനരുജ്ജീവിപ്പിക്കലും ചക്കുപാലം-പമ്പ-ത്രിവേണി-ഞുണങ്ങാർ പാലം വരെയുള്ള തീരം പുനഃസ്ഥാപിക്കലും അടക്കം നടപടികൾ ആവശ്യപ്പെടുന്ന റിപ്പോർട്ടാണ് സ്പെഷൽ കമീഷണർ സമർപ്പിച്ചിട്ടുള്ളത്. പ്രളയം ബാധിക്കാത്ത തരത്തിൽ പമ്പ-ത്രിവേണിയിൽ പുതിയ പാലം നിർമിക്കണമെന്നതടക്കമുള്ള ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിൻെറ ശിപാർശകൾ നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. നദിയിലെ നീരൊഴുക്ക് തടയുംവിധം അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കണമെന്നും പമ്പ-ത്രിവേണി മേഖലയിൽ പുതിയ പാലം പണിയണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്. മണ്ണും ചളിയും നീക്കുന്ന ജോലികൾ ഹ്രസ്വകാല അടിസ്ഥാനത്തിലും പാലം നിർമാണമടക്കമുള്ള ജോലികൾ ദീർഘകാലാടിസ്ഥാനത്തിലും വേണമെന്ന് സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story