Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടുംബശ്രീ ജില്ലതല...

കുടുംബശ്രീ ജില്ലതല തൊഴിൽ മേള: 65 ഉദ്യോഗാർഥികൾക്ക് നിയമനം

text_fields
bookmark_border
കോട്ടയം: നവകേരള നിർമാണത്തിന് കൈത്താങ്ങാകുക ലക്ഷ്യത്തോടെ സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ഉപജീവനമാർഗം നഷ്ടപ് പെട്ട കുടുംബങ്ങൾക്ക് വരുമാനമാർഗം കണ്ടെത്തി നൽകുന്നതിന് കുടുംബശ്രീ ജില്ല മിഷൻ നേതൃത്വത്തിൽ തൊഴിൽരഹിത യുവതീയുവാക്കൾക്കായി ജില്ലതല തൊഴിൽമേള സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ നടന്ന മേള പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല നസീർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ എറൈസ് പദ്ധതിയിലൂടെ പരിശീലനം നൽകിയ 65 ഉദ്യോഗാർഥികൾക്കാണ് ഡാറ്റ എൻട്രി, പ്ലംബിങ്, ഇലക്ട്രിക്കൽ വർക്ക് തുടങ്ങിയ മേഖലകളിൽ മികച്ച വരുമാനം ലഭിക്കുന്ന തൊഴിൽ കണ്ടെത്തി നൽകുന്നത്. ഏഴ് കമ്പനികളാണ് മേളയിൽ പങ്കെടുത്തത്. കാഞ്ഞിരപ്പള്ളി സി.ഡി.എസ് ചെയർപേഴ്സൻ കെ.എൻ. സരസമ്മ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ സ്വാഗതം പറഞ്ഞു. അസി. ജില്ല മിഷൻ കോഓഡിനേറ്റർ ബിനോയ് കെ. ജോസഫ് എറൈസ് പദ്ധതി വിശദീകരിച്ചു. വാർഡ് അംഗങ്ങളായ റിബിൻ ഷാ, റിജോ വാളാന്തറ, സി.ഡി.എസ് ചെയർപേഴ്സൺമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോഓഡിനേറ്റർ ജ്യോതിഷ് രാജേന്ദ്രൻ നന്ദി പറഞ്ഞു. ബ്ലോക്ക് കോഓഡിനേറ്റർമാരായ അർജുൻ സോമൻ, വിജേഷ് കുമാർ, വിനു വിജയ്, രാജീവ്, ബ്ലോക്ക് കോഓഡിനേറ്റർമാർ, അക്കൗണ്ടൻറ് ടി.എം. റിഗാസ് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലയിലെ എം.ഇ.സിമാർ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. 120 ഉദ്യോഗാർഥികളാണ് മേളയിൽ പങ്കെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story