Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്​.യു ജന്മദിന...

കെ.എസ്​.യു ജന്മദിന സംഗമം

text_fields
bookmark_border
തൊടുപുഴ: കെ.എസ്.യു ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജന്മദിനസംഗമം സംഘടിപ്പിച്ചു. 62 ദിവസം നീളുന്ന ജന്മദിനാഘോഷങ്ങളുട െ ഭാഗമായി വരുംദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രതിഭാസംഗമങ്ങൾ, പഠനോപകരണ വിതരണങ്ങൾ, കരിയർ ൈഗഡൻസ് സെമിനാറുകൾ, കലാകായിക മത്സരങ്ങൾ, പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. തൊടുപുഴ രാജീവ് ഭവനിൽ നടന്ന ജന്മദിന സംഗമത്തിന് ജില്ല പ്രസിഡൻറ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി സി.എം. മുനീർ, ജില്ല ഭാരവാഹികളായ സിബി ജോസഫ്, നിതിൻ ലൂക്കോസ്, ഒ.എസ്. ഉമർ ഫറൂഖ്, സോയിമോൻ സണ്ണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story