Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിര്‍ധനകുടുംബത്തിന്...

നിര്‍ധനകുടുംബത്തിന് കുടിവെള്ളമെത്തിച്ച് കോളജ് വിദ്യാര്‍ഥികള്‍

text_fields
bookmark_border
രാജാക്കാട്: രോഗബാധിതരായ കുടുംബത്തിനു കുടിവെള്ളമെത്തിച്ച് വിദ്യാർഥികൾ. രാജാക്കാട് എസ്.എസ്.എം കോളജ് പാലിയേറ്റ ിവ് കെയര്‍ യൂനിറ്റ് നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വന പരിചരണ പരിപാടിയുടെ ഭാഗമായാണ് ദുരിതം അനുഭവിക്കുന്ന കുടുംബത്തിന് സഹായം എത്തിച്ചുനല്‍കിയത്. രോഗബാധിതരായ സേനാപതി അഞ്ചുമുക്ക് സ്വദേശി ചൂരംകുഴി ജോയി-ലിസി ദമ്പതികളുടെ വീടിന് 200 മീറ്റര്‍ അകലെയാണ് കുടിവെള്ളമെത്തുന്നത്. ഇത് വീട്ടിലേക്ക് ചുമന്നെത്തിക്കാന്‍ കഴിയാതെ ദുരിതം അനുഭവിക്കുന്ന കാര്യം ഭവനസന്ദര്‍ശനത്തിനെത്തിയ എസ്.എസ്.എം കോളജ് പാലിയേറ്റിവ് കെയര്‍ യൂനിറ്റിലെ വിദ്യാര്‍ഥികളുമായി പങ്കുവെക്കുകയും തുടര്‍ന്ന് കുട്ടികളുടെ നേതൃത്വത്തില്‍ പണം കണ്ടെത്തി ഹോസും വാട്ടര്‍ ടാങ്കും വാങ്ങി സമീപത്തെ കുടിവെള്ളപദ്ധതിയില്‍നിന്ന് വെള്ളം വീട്ടുമുറ്റത്തെത്തിച്ച് നല്‍കുകയായിരുന്നു. സേനാപതി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിവരുന്ന സാന്ത്വന പരിചരണ പരിപാടിയില്‍ 2016 മുതല്‍ കോളജ് വിദ്യാര്‍ഥികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്. കുട്ടികളില്‍ സഹജീവികളോടുള്ള സ്‌നേഹവും സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കുന്നതിനും നിരവധി രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഇതിലൂടെ സഹായം എത്തിച്ചുനല്‍കാനും പ്രവര്‍ത്തനത്തിലൂടെ കഴിയുന്നുണ്ടെന്നും കോളജ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മികച്ച പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ല പാലിയേറ്റിവ് കെയര്‍ മൂവ്‌മൻെറ് ഏര്‍പ്പെടുത്തിയ അവാര്‍ഡും കോളജ് യൂനിറ്റിന് ലഭിച്ചിരുന്നു. പി.എച്ച്.സി.ജെ എച്ച്.ഐ അഖില്‍ ജോര്‍ജ്, പാലിയേറ്റിവ് നഴ്‌സ് മിനി അച്ചന്‍കുഞ്ഞ്, പാലിയേറ്റിവ് യൂനിറ്റ് കോഒാഡിനേറ്റര്‍ എന്‍.എം. പ്രജിത്, അധ്യാപകരായ അര്‍ജുന്‍ വി. അജയന്‍, കെ.വി. മോഹനന്‍, യൂനിറ്റ് ലീഡര്‍മാരായ ആരോമല്‍, റോബിന്‍, ഡോണ, എ. വിനീത എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story