സിബിൽ സർഫാസി നിയമത്തിനെതിരെ ഭീമഹരജി നൽകും

05:01 AM
18/05/2019
േകാട്ടയം: എജുക്കേഷനൽ ആൻഡ് അഗ്രികൾച്ചർ ലോണീസ് അസോസിയേഷൻ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും സങ്കട ഭീമഹരജി സമർപ്പിക്കുന്നു. കാർഷിക-വിദ്യാഭ്യാസ വായ്പയെടുത്ത് കടബാധ്യതയിൽപെട്ട കുടുംബങ്ങൾക്കെതിരെയുള്ള ബാങ്കുകളുടെ പ്രതികാര നടപടി അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. 25,00,000 രൂപവരെയുള്ള എല്ലാ കടബാധ്യതകൾക്കും സിബിൽ സർഫാസി നിയമത്തിൽനിന്ന് ഒഴിവാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. പി.സി. ജോർജ് എം.എൽ.എ ഭീമഹരജി ഒപ്പുശേഖരണത്തിൻെറ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് പ്രസിഡൻറ് ജോസ് ഫ്രാൻസിസ് അധ്യക്ഷതവഹിച്ചു. രാജു മാണി വലക്കമറ്റം പങ്കെടുത്തു.
Loading...