കെവിൻ കേസിൽ രണ്ട്​ സാക്ഷികൾകൂടി കൂറുമാറി

05:00 AM
16/05/2019
കോട്ടയം: . വിസ്താരത്തിനിടെ 91ാം സാക്ഷി സുനീഷ്, 92ാം സാക്ഷി മുനീർ എന്നിവരാണ് പ്രതികൾക്കനുകൂലമായി മൊഴിമാറ്റിയത്. ഇതോടെ ഇവർ കൂറുമാറിയതായി കോട്ടയം പ്രിൻസിപ്പൽ സെഷൻസ‌് കോടതി പ്രഖ്യാപിച്ചു. കേസിലെ രണ്ടാം പ്രതിയായ നിയാസ് വീട്ടിലെ തെളിെവടുപ്പിനിടെ മൊബൈൽ ഫോൺ പൊലീസിന് കൈമാറുന്നതായി കണ്ടില്ലെന്നാണ് ഇരുവരും കോടതിെയ അറിയിച്ചത്. നിയാസിൻെറ സുഹൃത്തുക്കളും അയൽവാസികളുമാണ് ഇരുവരും. നിയാസിനെ വീട്ടിൽ തെളിെവടുപ്പിെനത്തിച്ചപ്പോൾ ഇവരായിരുന്നു സാക്ഷികൾ. നിയാസിനെ വീട്ടിൽ എത്തിച്ചതു കെണ്ടന്ന് പറഞ്ഞ സുനീഷ്, ഫോൺ കൈമാറിയതായി അറിയില്ലെന്നും കണ്ടില്ലെന്നുമാണ് മൊഴിനൽകിയത്. വീട്ടിൽ പൊലീസുകാർ അടക്കം എത്തിയെങ്കിലും ഇവർക്കൊപ്പം നിയാസുണ്ടായിരുന്നോയെന്ന് അറിയില്ലെന്ന് മുനീർ പറഞ്ഞു. നേരത്തേ ഫോൺ പൊലീസിന് കൈമാറുന്നത് കണ്ടെന്നായിരുന്നു ഇരുവരുടെയും മൊഴി. കേസിൽ നേരത്തേ 28ാം സാക്ഷി എബിൻ പ്രദീപ് മൊഴി മാറ്റിയിരുന്നു. ബുധനാഴ്ച കെവിൻെറ മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള ചാലിയേക്കര സ്വദേശികളായ അലക്സ് പി.ചാക്കോ, ഹരികുമാർ എന്നിവരെയും വിസ്തരിച്ചു. കെവിൻെറ കൈലി ഏഴാംപ്രതി പൊലീസിന് കാണിച്ചുകൊടുക്കുന്നത് കണ്ടതായി പഴയ കാറുകൾ വിൽക്കുന്ന സ്ഥാപനത്തിൻെറ ഉടമകൂടിയായ അലക്സ് പറഞ്ഞു. 10ാംപ്രതി വിഷ്ണു വടിവാളുകൾ എടുത്തുകൊടുക്കുന്നത് കണ്ടതായി 87ാം സാക്ഷിയായ ഹരികുമാർ കോടതിയിൽ പറഞ്ഞു. ഈ വാളുകളും അദ്ദേഹം തിരിച്ചറിഞ്ഞു.
Loading...