​പാടത്ത്​ പൊന്നുവിളഞ്ഞു; പക്ഷേ, പണത്തിനായി കാത്തിരിപ്പ്​

05:00 AM
16/05/2019
കോട്ടയം: സപ്ലൈകോ സംഭരിച്ച നെല്ലിൻെറ പണം ൈവകുന്നു. കർഷകർക്ക് ദുരിതം. നെല്ല് നൽകുന്ന കർഷകർക്ക് പണം ഒരാഴ്ചക്കുള്ളിൽ അക്കൗണ്ടുവഴി നൽകുമെന്നായിരുന്നു സപ്ലൈകോയുെട വാഗ്ദാനം. എന്നാൽ, െനല്ല് നൽകി ഒരുമാസമായിട്ടും പണം ലഭിച്ചില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ആഴ്്ചകളായി പണത്തിനായി കാത്തിരിക്കുകയാണ് പലരും. പ്രളയശേഷം ഇത്തവണ റെക്കോഡ് വിളവാണ്. മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനംവരെ അധിക ഉൽപാദനമാണ് ഉണ്ടായത്. പ്രളയത്തെ തുടർന്ന് പാടങ്ങളിൽ എക്കൽ അടിഞ്ഞതാണ് വൻവിളവിന് ഇടയാക്കിയത്. പ്രളയത്തിനുശേഷം പൊന്നുവിളഞ്ഞത് കർഷകർക്ക് ആഹ്ലാദക്കൊയ്ത്താണ് സമ്മാനിച്ചത്. എന്നാൽ, പണം കിട്ടാത്തത് നിരാശയായി. ജില്ലയിലെ കർഷകർക്ക് 60കോടിയോളം രൂപയാണ് കുടിശ്ശിക. വായ്‌പയെടുത്തും കടംവാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വലയുകയാണ്‌. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ പണം ലഭിക്കാത്തതും ഇവർക്ക് തിരിച്ചടിയാണ്. ഏപ്രിൽ 20ന് പി.ആര്‍.എസ്‌ എഴുതി ബാങ്കില്‍ നല്‍കിയെങ്കിലും പണം ലഭിച്ചില്ലെന്നു കര്‍ഷകര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ പി.ആര്‍.എസ്‌ ബാങ്കില്‍ കൊടുത്താല്‍ ഒരാഴ്‌ചക്കകം പണം ലഭിക്കുമായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ബാങ്കുകള്‍ പണം കര്‍ഷകര്‍ക്ക്‌ വായ്പയായി നല്‍കുകയാണ്. ഈ പണം പിന്നീട് സർക്കാർ ബാങ്കുകൾക്ക് നൽകും. ഇതിൻെറ പലിശയും സര്‍ക്കാര്‍ വഹിക്കും. സീസണിൻെറ തുടക്കത്തില്‍ കൃത്യമായി പണം കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് താളം തെറ്റി. അതേസമയം, പണം നൽകുന്നതിൽ തടസ്സമോ വീഴ്ചയോ ഇെല്ലന്നും സാങ്കേതിക പ്രശ്നങ്ങളാണ് വൈകാൻ കാരണമെന്നും സൈപ്ലകോ വിശദീകരിക്കുന്നു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് പണം നല്‍കേണ്ടത് കോട്ടയത്തെ ഓഫിസില്‍നിന്നാണ്‌. മാത്രമല്ല, പ്രളയശേഷം എല്ലായിടത്തും കൊയ്‌ത്ത്‌ ഒരേസമയം നടന്നതിനാൽ പണത്തിനായി പി.ആർ.എസുമായി എത്തുന്ന കര്‍ഷകരുടെ എണ്ണം കൂടി. സംഭരിച്ച നെല്ലിൻെറ അളവിലും വർധനയുണ്ടായി. കർഷകർക്ക് നൽകാനുള്ള തുകയും ഉയർന്നു. ഇത് പരിശോധിക്കുന്നതിലെ താമസവും ബാങ്കുകളിൽ കൂട്ടമായി എത്തിയതുമൂലം പണം നൽകുന്നത് ൈവകാനിടയാക്കി. ഉടൻ തന്നെ മുഴുവൻ പേർക്കും പണം നൽകുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ജില്ലയിൽ നെല്ല് സംഭരണം 95 ശതമാനം പൂർത്തിയായി. ചങ്ങനാശ്ശേരി താലൂക്കിലെ ചില പാടശേഖരങ്ങളില്‍ മാത്രമാണ്‌ ഇനി കൊയ്‌ത്ത്‌ അവശേഷിക്കുന്നത്‌. ഈ മാസം 30ന് സംഭരണം അവസാനിക്കും.
Loading...
COMMENTS