Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രൈമറി സ്‌കൂൾ അധ്യാപക ...

പ്രൈമറി സ്‌കൂൾ അധ്യാപക നിയമനം വൈകുന്നു

text_fields
bookmark_border
പൊൻകുന്നം: ജില്ലയിലെ എൽ.പി സ്‌കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് നിയമനം വൈകുന്നു. 135 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മ െമ്മോ നേരത്തേ ലഭിച്ചെങ്കിലും വിവിധ സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് ഇവരെ നിയമിക്കാൻ ഇനിയും നടപടിയില്ല. മാർച്ച് 31വരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ കണക്കാക്കിയാണ് പി.എസ്.സി അഡ്വൈസ് മെമ്മോ അയച്ചത്. ഏപ്രിൽ, മേയ് മാസങ്ങളിൽ വിരമിക്കുന്ന അധ്യാപകരുടെ കണക്കെടുക്കാതെയാണിത്. ഈ ഒഴിവുകൾകൂടി പരിഗണിച്ചാൽ 40 ഒഴിവുകളെങ്കിലും അധികമായുണ്ടാവും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതാണ് നിയമന തടസ്സമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വിശദീകരിച്ചു. സ്‌കൂളുകൾ തുറക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അധ്യയനവർഷാരംഭത്തിൽ സ്‌കൂളുകളുടെ പ്രവർത്തനം താളംതെറ്റുമെന്ന സ്ഥിതി കണക്കിലെടുത്ത് മുൻകൂർ അനുമതി വാങ്ങി നിയമനത്തിനുള്ള നടപടി കൈക്കൊള്ളാനാവുമായിരുന്നു എന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സ്ഥലംമാറ്റ അപേക്ഷകളിലും തീരുമാനമായിട്ടില്ല. സ്ഥലംമാറ്റം കൂടി അനുവദിച്ചതിനുശേഷം ഒഴിവുകൾ വരുന്നയിടങ്ങളിലേക്ക് പുതിയ ഉദ്യോഗാർഥികൾക്ക് നിയമനം നൽകാനാണ് വകുപ്പ് അധികൃതർ ഉദ്ദേശിക്കുന്നത്. അതോടെ ജൂണിൽ നിയമനം നടക്കാനിടയില്ല. റോഡിന് സംരക്ഷണഭിത്തിയില്ല; അപകട ഭീതിയില്‍ ഒരു കുടുംബം ചങ്ങനാശ്ശേരി: ഇത്തിത്താനം ചാലച്ചിറ-കല്ലുകടവ് റോഡിൻെറ ഒരുഭാഗത്ത് സംരക്ഷണഭിത്തി ഇല്ലാത്തതുമൂലം അപകട ഭീതിയിൽ ഒരു കുടുംബം. കുറുപ്പശ്ശേരില്‍ സോമന്‍-ഷൈനി ദമ്പതികളുടെ കുടുംബമാണ് അപകടഭീതിയില്‍ കഴിഞ്ഞുകൂടുന്നത്. ചാലച്ചിറ തോട്ടുപുറമ്പോക്കില്‍ താമസിക്കുന്ന ഇവരുടെ വീടിൻെറ കുറച്ചുഭാഗം വരെ റോഡിന് സംരക്ഷണഭിത്തിയുണ്ട്. ബാക്കിഭാഗത്ത് സംരക്ഷണ ഭിത്തി ഇല്ലാത്തതുമൂലം ഓരോ മഴക്കാലത്തും മണ്ണിടിഞ്ഞുവീണ് ഇപ്പോള്‍ റോഡിൻെറ ടാറിനോടടുത്തുള്ള ഭാഗംവരെ കുഴിയായിമാറി. അപരിചിതരായ കാല്‍നടക്കാര്‍ ഈവഴി വന്നാല്‍ കുഴിയില്‍ കാലുതെന്നി തോട്ടിലേക്ക് വീഴും. ഇതുസംഭവിക്കാതിരിക്കാന്‍ സമീപത്തുള്ള വീട്ടുകാര്‍ ഒന്നുരണ്ട് വെട്ടുകല്ല് എടുത്തുെവച്ച് അപായസൂചന നല്‍കുന്നതുകൊണ്ട് മാത്രമാണ് ടൂവീലര്‍കാരും കാല്‍നടക്കാരും മറ്റും രക്ഷപ്പെടുന്നത്. ചാലച്ചിറ-കല്ലുകടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയകുഴികളായതുമൂലം വലിയ വാഹനങ്ങളൊക്കെ സംരക്ഷണഭിത്തിയില്ലാത്ത സൈഡുചേര്‍ന്നാണ് പോകുന്നത്. അബദ്ധത്തില്‍ കണ്ണൊന്നു തെറ്റിയാല്‍ വാഹനം പതിക്കുന്നത് തൊട്ടുതാഴെയുള്ള വീടിൻെറ പുറത്തേക്കായിരിക്കും. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യബസ് ഈ വീടിൻെറ തൊട്ടടുത്തുള്ള വീടിൻെറ പുറത്തേക്ക് മറിഞ്ഞിരുന്നു. ഇനിയും ഒരു അപകടം ഉണ്ടാകുന്നതുവരെ അനങ്ങാതിരിക്കുക എന്ന സ്ഥിരം പരിപാടി അവസാനിപ്പിക്കാന്‍ അധികാരികള്‍ തയാറാകണം. റോഡിൻെറ സംരക്ഷണഭിത്തി കെട്ടി സോമൻെറയും കുടുംബത്തിൻെറയും ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ത്രിതലപഞ്ചായത്തുകള്‍ തയാറാകണമെന്ന് സി.പി.എം പുളിമൂട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story