Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാമ്പഴക്കാലം അവധിക്കാല...

മാമ്പഴക്കാലം അവധിക്കാല ക്യാമ്പ്

text_fields
bookmark_border
വാഴമുട്ടം: വള്ളത്തോള്‍ വായനശാല, വനിതാവേദി, ബാലവേദി, കര്‍ഷക ക്ലബ്‌ എന്നിവ നടത്തിയ മാമ്പഴക്കാലം-2019 അവധിക്കാല ക്യ ാമ്പ് വേറിട്ട അനുഭവമായി. നാട്ടുനന്മകള്‍ തൊട്ടറിഞ്ഞ് സ്നേഹസൗഹൃദങ്ങള്‍ പങ്കുെവച്ച ക്യാമ്പില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് വിദ്യാഭ്യാസത്തിന് ഡോക്ടറേറ്റ് നേടിയ ഡോ. കെ. സുരേഷ്കുമാർ, പ്ലസ്‌ ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയ കൃഷ്ണ സന്തോഷ്‌, എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയ എസ്. നിരുപമ, അഞ്ജലി ആര്‍. നായര്‍, റീബ റജി, നിതിന്‍ മോഹന്‍ എന്നിവരെ അനുമോദിച്ചു. എസ്. നിരുപമ കഥാപ്രസംഗം അവതരിപ്പിച്ചു. ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഡി.ബി. ബിനു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് കെ.പി. ഉത്തമന്‍കുട്ടിനായർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ശ്രീകുമാരന്‍ കര്‍ത്ത മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വൈ. മണിലാൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ഷൈജു, വായനശാല സെക്രട്ടറി അഡ്വ. എ. ജയകുമാര്‍, കാര്‍ഷിക ക്ലബ്‌ പ്രസിഡൻറ് എന്‍.പി. മോഹനന്‍ നായര്‍, ബാലവേദി സെക്രട്ടറി അനുഗ്രഹ വിനോദ്, ബാലവേദി പ്രസിഡൻറ് ആദിത്യന്‍ സന്തോഷ്‌, വനിതാവേദി പ്രസിഡൻറ് ബീന സോമൻ, സെക്രട്ടറി ലേഖ മോഹന്‍, കാര്‍ഷിക ക്ലബ്‌ സെക്രട്ടറി എന്നിവര്‍ സംസാരിച്ചു. സെമിനാറിൽ ശാസ്ത്ര അധ്യാപകന്‍ രാജേഷ്‌ ജി. അക്ലെത്ത്, മാധ്യമപ്രവര്‍ത്തകന്‍ അനില്‍ വള്ളികോട്, അധ്യാപകന്‍ ഡോ. കെ. സുരേഷ്കുമാര്‍ എന്നിവര്‍ അവതരിപ്പിച്ചു. എം.എന്‍. രവീന്ദ്രന്‍ നായര്‍ ക്യാമ്പ് അവലോകനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story