Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറമദാൻ റിലീഫിനൊരുങ്ങി...

റമദാൻ റിലീഫിനൊരുങ്ങി കോട്ടയം മണ്ഡലം മുസ്​ലിംലീഗ്

text_fields
bookmark_border
കോട്ടയം: റമദാൻ റിലീഫ് പ്രവർത്തനം ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻെറ കീഴിൽ വിപുലമായി സംഘടിപ്പിക്കാൻ കോട്ടയം മണ്ഡ ലം മുസ്ലിംലീഗ് കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനു പി.പി. മുഹമ്മദ് കുട്ടി (ചെയർ.), ടി.എം. ഷെരീഫ് (കൺ.), ഹമീദ്ചിറയിൽ (ട്രഷ.) എന്നിവർ ഉൾപ്പെട്ട 25 അംഗസമിതിയെ തെരഞ്ഞെടുത്തു. കോട്ടയം പാർലമൻെറ് യു.ഡി.എഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രത്യാശിച്ച യോഗം തെരഞ്ഞെടുപ്പ് പ്രവർത്തനം മാതൃകാപരമായി നടത്തിയ പ്രവർത്തകരെ അനുമോദിച്ചു. ജില്ല ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻറ് എ.എ. ലത്തീഫ് അധ്യക്ഷതവഹിച്ചു. പി.എസ്. ബഷീർ, കുഞ്ഞുമോൻ കെ. മേത്തർ, സോമൻ പുതിയാത്തു, അസീസ് കുമാരനല്ലൂർ, പി.കെ. അബ്ദുസ്സലാം, കെ.എൻ. കാസിം, വി.ഒ. ഷാഹുൽ ഹമീദ്, എം.എം. അഷ്റഫ്, കെ.എം. സുലൈമാൻ, അൻസാരി, ഇബ്രാഹിം ഹുമയൂൺ കബീർ, പി.കെ. മക്കാർ മേത്തർ, പി.കെ. പരീദ്, പ്രഫ. ഷഹബാസ്, കെ.പി. മുഹമ്മദ് കുട്ടി, റാഫി, കെ.പി. ഇസ്മായിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫാറൂഖ് പാലപ്പറമ്പിൽ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story