Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുതിയ ഓ​ട്ടോയിലെ...

പുതിയ ഓ​ട്ടോയിലെ ആദ്യയാത്ര പിതാവിനും മകനും അന്ത്യയാത്രയായി

text_fields
bookmark_border
പാലാ: പുതിയ ഓട്ടോയിലെ ആദ്യയാത്ര ജൻസിനും മകനും അന്ത്യയാത്രയായി. കടനാട്ടിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ട ോ ഇടിച്ച് മരിച്ച മറ്റത്തിപ്പാറ അരയനോലി പുതിയാമഠത്തിൽ ജൻസിനും ഒരു വയസ്സുകാരൻ മകൻ അഗസ്റ്റോക്കുമാണ് പുതിയ വാഹനത്തിലെ ആദ്യയാത്ര അന്ത്യയാത്രയായത്. ദിവസങ്ങൾക്ക് മുമ്പാണ് ജൻസ് പുതിയ ഓട്ടോ വാങ്ങിയത്. ചെറുകിട കാർഷിക ജോലിക്കൊപ്പം സ്വന്തം ഇന്നോവ, റിറ്റ്‌സ് കാറുകളിൽ ഓട്ടംപോകുന്നതുമായിരുന്നു ജൻസിൻെറ വരുമാനമാർഗം. രണ്ടുദിവസമായി അഗസ്‌റ്റോക്ക് പനിയുണ്ടായിരുന്നു. അമ്പാറ ഭാഗത്തുള്ള ഹോമിയോ ആശുപത്രിയിൽ കുട്ടിയെ കാണിക്കാനുള്ള യാത്രക്കിടെ കടനാട് പഞ്ചായത്ത് ഓഫിസിന് സമീപമാണ് അപകടം. കൺസ്ട്രക്ഷൻ സ്ഥാപനത്തിൻെറ ലോറിയായിരുന്നു നിർത്തിയിട്ടിരുന്നത്. വല്യാത്ത് ഭാഗത്തുനിന്ന് കൊല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ പെെട്ടന്ന് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശബ്ദംകോട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവർക്ക് രക്ഷകരായത്. പിന്നാലെയെത്തിയ വാഹനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഓട്ടോയിൽ കുടുങ്ങിക്കിടന്ന ജൻസിനെ ഏറെനേരം പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പിതാവിൻെറയും കുട്ടിയുടെയും മരണവാർത്ത ഞെട്ടലോടെയാണ് കടനാട് ഗ്രാമം കേട്ടത്. നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയ സാമൂഹികപ്രവർത്തകരും പാലാ ജനറൽ ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഇരുവരുടെയും മരണവാർത്ത ജോസ്മിയെ അറിയിച്ചിട്ടില്ല. താടിയെല്ലിന് സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ആഗ്നസിൻെറ പരിക്ക് ഗുരുതരമല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story