Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബി.എസ്​.എൻ.എൽ ഓഫിസിലെ...

ബി.എസ്​.എൻ.എൽ ഓഫിസിലെ ഗോഡൗണിന്​ തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

text_fields
bookmark_border
കോട്ടയം: തിരുനക്കര ബി.എസ്.എന്‍.എല്‍ ഓഫിസിലെ ഗോഡൗണിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ 8.15നാണ് സംഭവം. അഗ്നിരക്ഷാസേന യഥാസമയം എത്തിയതിനാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ ഇരിക്കുന്ന മറ്റ് ഓഫിസുകളിലേക്ക് തീപടര്‍ന്നില്ല. വൻദുരന്തം ഒഴിവായി. ബി.എസ്.എന്‍.എല്‍ വളപ്പിന് പുറത്തുള്ള റോഡിലൂടെ പോയവരാണ് ആദ്യം വിവരം അറിയുന്നത്. അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും ഗോഡൗണ്‍ പൂര്‍ണമായി കത്തിനശിച്ചു. ബി.എസ്.എന്‍.എല്‍ ഓഫിസിന് പിന്‍വശത്ത് ഏകദേശം 30 അടി നീളമുള്ള ഗോഡൗണ്‍. ഇവിടെ പഴയ ഫയലുകളും കേബിളും അടക്കം നിരവധി സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നു. ഗോഡൗണിനു പുറത്തുകിടന്ന ചപ്പുചവറുകള്‍ക്കാണ് ആദ്യം തീപിടിച്ചതെന്ന് കരുതുന്നതായി അഗ്നിരക്ഷാസേന അധികൃതര്‍ പറഞ്ഞു. ചപ്പുചവറുകള്‍ക്കുപിടിച്ച തീ പിന്നീട് പഴയ ഫയലുകളിലേക്ക് പടര്‍ന്ന് ഗോഡൗണിൻെറ വാതില്‍ വഴി അകത്തുകടക്കുകയായിരുന്നുവെന്ന് കരുതുന്നു. അതേസമയം, ഗോഡൗണിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തകാരണമെന്ന് സംശയിക്കുന്നതായി ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ പറയുന്നു. തീപിടിച്ച് നശിച്ച ഗോഡൗണിനു തൊട്ടടുത്താണ് 11000 വാട്സിൻെറ ട്രാന്‍സ്‌ഫോര്‍മര്‍. തീപിടിച്ചയുടന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരെത്തി കണക്ഷന്‍ വിച്ഛേദിച്ചു. ഒരുമണിക്കൂറിലേറെ പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ കെ.വി. ശിവദാസന്‍, അസിസ്റ്റൻറ് സ്‌റ്റേഷന്‍ ഓഫിസര്‍ യേശുദാസ്, ലീഡിങ് ഫയര്‍മാന്‍ ഉദയഭാനു എന്നിവരുടെ നേതൃത്വത്തിൽ തീകെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story