Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഷോര്‍ട്ട് ടൈം ഹിഫിള്​...

ഷോര്‍ട്ട് ടൈം ഹിഫിള്​ കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു

text_fields
bookmark_border
ഈരാറ്റുപേട്ട: കടുവാമുഴി മസ്ജിദുല്‍ ഇസ്ലാമില്‍ നടത്തുന്ന അവധിക്കാല റമദാന്‍ ഹിഫിള് കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ബാക്കിയുണ്ട്. റമദാന്‍ ഒന്ന് മുതല്‍ 28വരെ നീളുന്ന ഷോര്‍ട്ട് ടൈം ഹിഫിള് കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്ക് ഫോൺ: 95449 52424, 98953 98761. കീഴൂർ ക്ഷേത്രത്തിൽ ഇന്ന് ആറാട്ട് കടുത്തുരുത്തി: കീഴൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ശനിയാഴ്ച ആറാട്ടോടെ സമാപിക്കും. ഉച്ചക്ക് 12 മുതൽ ആറാട്ടുസദ്യ, മൂന്നു മുതൽ ആറാട്ടുബലി, കൊടിയിറക്ക്, വാഹനപൂജ, നാലിന് ആറാട്ടെഴുന്നള്ളിപ്പ്, ഏഴിന് ആറാട്ട്, 7.30ന് കീബോർഡ് സോളോ, എട്ടിന് നൂപുരധ്വനി, ഒമ്പതിന് ശാസ്താവിൻെറ എഴുന്നള്ളിപ്പ്, 9.30ന് ശിവ വിഷ്ണു ദേവൻമാരുടെ എഴുന്നള്ളിപ്പ്, 10ന് ആറാട്ട് എതിരേൽപ്, മേജർ സെറ്റ് പഞ്ചവാദ്യം, 12ന് കൊടിമരച്ചുവട്ടിൽ പറ വയ്പ്, വലിയ കാണിക്ക. വോളിബാൾ പരിശീലനത്തിന് സമാപനം കാഞ്ഞിരപ്പള്ളി: വോളി ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ഒരു മാസമായി കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കൂൾ വളപ്പിൽ നടന്നുവന്ന വോളിബാൾ പരിശീലനം സമാപിച്ചു. സമാപനത്തിൻെറ ഭാഗമായി കാഞ്ഞിരപ്പള്ളി നഗരംചുറ്റി കൂട്ടയോട്ടം നടന്നു. സമാപന സമ്മേളനം എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ്ല് പ്രസിഡൻറ് പി.എസ്. അബ്ദുൽ റസാഖ് പൈനാപള്ളിയിൽ അധ്യക്ഷതവഹിച്ചു. സെൻട്രൽ ജമാഅത്ത് പ്രസിഡൻറ് പി.എം. അബ്ദുൽ സലാം പാറയ്ക്കൽ, പി.എസ്. മുഹമ്മദാലി, ശശി എബ്രഹാം പറമ്പിൽ, വി.പി. ഇസ്മായിൽ, അഡ്വ. ബെന്നി കുന്നത്ത്, അഖിൻ ജാസ്, അജിത് ലാൽ, ടി.ജെ. കുര്യൻ, സൈമൺ തോമസ്, പി.എസ്. അൻസാരി എന്നിവർ സംസാരിച്ചു. വോളിബാൾ താരങ്ങളായ ഇ.ജെ. ജയിംസ് (ചാക്കോച്ചൻ എള്ളുക്കുന്നേൽ), എം.എസ്. ബഷീർ, പി.ജെ. ജോസ്, ശശി എബ്രഹാം പറമ്പിൽ, എം.എസ്. ബഷീർ, സെബാസ്റ്റ്യൻ ജോസ്, വിപിനചന്ദ്രൻ നായർ (ബാബു), എം.കെ. മാനുവേൽ, പി.എസ്. മുഹമ്മദാലി എന്നിവരെ യോഗത്തിൽ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story