Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറമദാനെ...

റമദാനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസി സമൂഹം

text_fields
bookmark_border
എരുമേലി: പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം തയാറായി. ശഅബാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ച മുസ്ലിം പള്ളികളില്‍ നടന്ന ജുമാ നമസ്‌കാരത്തിലെ ഖുതുബകളില്‍ നിറഞ്ഞ വിഷയങ്ങളും റമദാന്‍ മാസത്തെ പ്രാര്‍ഥനകളെക്കുറിച്ചും അവക്ക് ലഭിക്കുന്ന ഉത്തരങ്ങളെ പറ്റിയുമായിരുന്നു. റമദാനെ വരവേല്‍ക്കുന്നതിൻെറ ഭാഗമായി പള്ളികളില്‍ മത വിജ്ഞാന സദസ്സുകളും നടന്നുവരുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസമാണ് റമദാന്‍. ഈ മാസത്തിലെ ആരാധനകള്‍ അച്ചടക്കത്തിൻെറയും അനുസരണത്തിൻെറയും അടയാളമാണ്. ദൈവ വിളിക്കുള്ള ഉത്തരമാണ്. വിശ്വാസികൾക്ക് വിശുദ്ധ ജീവിതത്തിന് പരിശീലനം നല്‍കാന്‍ ഉപയുക്തമായതാണ് റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനവും നമസ്‌കാരങ്ങളും സകാത്തു നല്‍കലുമെല്ലാം. റമദാന്‍ പ്രഭാഷണം എരുമേലി: ഹിറാ മസ്ജിദിൻെറ ആഭിമുഖ്യത്തില്‍ നടത്തുന്ന റമദാന്‍ പ്രഭാഷണം ഞായറാഴ്ച മൂന്നിന് ഹിറാ മസ്ജിദ് മദ്‌റസ ഹാളില്‍ നടത്ത. അഹ്ലന്‍ റമദാന്‍ എന്ന വിഷയത്തെ ആസ്പദമാക്കി മുണ്ടക്കയം മസ്ജിദുല്‍ വഫാ ഇമാം ഷാജി ആലപ്ര പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story