Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2019 11:31 PM GMT Updated On
date_range 23 April 2019 11:31 PM GMTരാഹുൽ ഗാന്ധിയുടെ അപരൻ മുട്ടപ്പള്ളിയിൽ വോട്ടുചെയ്തു
text_fieldsbookmark_border
എരുമേലി: വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപരൻ മുട്ടപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തി. മുട്ടപ്പള്ളി ഇളയാനിത്തോട്ടം കെ.ഇ. രാഹുൽ ഗാന്ധിയാണ് ഗവ. എൽ.പി സ്കൂളിൽ ചൊവ്വാഴ്ച രാവിലെ 10.30ഓടെ വോട്ട് ചെയ്തത്. എരുമേലിയിൽനിന്ന് ചുരം കയറി വയനാട്ടിൽ രാഹുൽ മത്സരിക്കാൻ തീരുമാനിച്ചതോടെ ഒരുപാട് അഭ്യൂഹങ്ങളും നാട്ടിൽ പാട്ടായി. സത്യാവസ്ഥയറിയാൻ രാഹുലിനെ ബന്ധപ്പെടാൻ വീട്ടുകാരും കൂട്ടുകാരും നടത്തിയ ശ്രമവും പാഴായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച വോട്ടുചെയ്യാൻ രാഹുൽ മുട്ടപ്പള്ളിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story