Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right103ാം വയസ്സിലും...

103ാം വയസ്സിലും വോട്ടു​െചയ്യാൻ പെരുമാള്‍പിള്ളയും ജോസഫും

text_fields
bookmark_border
ഈരാറ്റുപേട്ട: 103 വയസ്സ് പിന്നിട്ടെങ്കിലും ഈരാറ്റുപേട്ട സ്വദേശി പെരുമാൾപിള്ളയും തിടനാട് സ്വദേശി ജോസഫും വോട്ടു ചെയ്യാനെത്തി. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ചാറാട്ടുകുന്നേൽ പെരുമാൾപിള്ളക്ക് 103 വയസ്സായെങ്കിലും വോട്ട് മുടക്കിയിട്ടില്ല. 1976ൽ കോഫി ബോർഡിൽനിന്ന് വിരമിച്ചയാളാണ് പെരുമാൾപിള്ള. ഇത്തവണ പ്രായത്തിൻെറ അവശതകളുണ്ടെങ്കിലും വോട്ട് മുടക്കാൻ തയാറായില്ല. തോട്ടുമുക്ക്് ഹിദായത്തുസ്സി ബിയാൻ അറബിക് സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലായിരുന്നു പെരുമാളിന് വോട്ട്. പ്രായാധിക്യത്താൽ വലയുന്ന പെരുമാളിനെ മകൻ ശശികുമാർ എടുത്താണ് ബൂത്തിലെത്തിച്ചത്. മരുമകൾ ശ്രീജയും ഇവർക്കൊപ്പമുണ്ടായി. തിടനാട് സ്വദേശി പാലക്കുടി ജോസഫും പ്രായം മറന്ന് വോട്ടുചെയ്തു. 103 വയസ്സായെങ്കിലും അവശത മറന്നാണ് മകനൊപ്പം ജോസഫ് വോട്ടു ചെയ്യാനെത്തിയത്. തിടനാട് പഞ്ചായത്തിലെ 66ാം നമ്പർ പിണ്ണാക്കനാട് അംഗൻവാടിയിലാണ് വോട്ടുണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story