Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅബൂദബിയിലെ പ്രഥമ...

അബൂദബിയിലെ പ്രഥമ ക്ഷേത്രത്തിന്​ ഇന്ന്​ ശിലയിടും

text_fields
bookmark_border
അബൂദബിയിലെ പ്രഥമ ഹൈന്ദവ ക്ഷേത്രത്തിന് ഇന്ന് ശിലാസ്ഥാപനം അബൂദബി: അബൂദബിയിലെ ആദ്യത്തെ ഹൈന്ദവ ക്ഷേത്രത്തിന് ശന ിയാഴ്ച ശിലാസ്ഥാപനം നടത്തും. അൽ റഹ്ബക്ക് സമീപം അബൂ മുറൈഖയിലാണ് ക്ഷേത്രം നിർമിക്കുന്നത്. രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്ന ശിലാന്യാസ ചടങ്ങിൽ ഇന്ത്യയിൽനിന്നുള്ള പൂജാരികൾ പെങ്കടുക്കും. അടുത്ത വർഷം ക്ഷേത്ര നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽനിന്ന് എത്തിക്കുന്ന ശിൽപവേല ചെയ്ത പിങ്കു കല്ലുകളും മാർബിളും ഉപയോഗിച്ചാണ് ക്ഷേത്രം പണിയുക. ഹിന്ദുക്കളുടെ വിവാഹത്തിനും എല്ലാ ജനങ്ങളുടെയും ആഘോഷങ്ങൾക്കുമായി ക്ഷേത്രവാതിലുകൾ തുറന്നിടുമെന്ന് ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകുന്ന ബാപ്സ് സ്വാമിനാരായൺ സൻസ്തയിലെ മുതിർന്ന പുരോഹിതൻ സ്വാമി ബ്രഹ്മവിഹാരി പറഞ്ഞു. യു.എ.ഇയിലെഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളോട് കൂടിയ ദേവാലയം ആരാധനക്കുള്ള ആഗോള സ്ഥാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി മസ്ജിദുകൾക്ക് പുറമെ 40ലധികം ചർച്ചുകളും രണ്ട് ഹൈന്ദവ ക്ഷേത്രങ്ങളും ഒരു ഗുരുദ്വാരയുമാണ് നിലവിൽ യു.എ.ഇയിലുള്ളത്. ദുബൈയിലാണ് സിഖ് ഗുരുദ്വാരയും ക്ഷേത്രങ്ങളുമുള്ളത്. നിലവിൽ യു.എ.ഇയിൽ ഹൈന്ദവർ സിഖ് ഗുരുദ്വാരയിലോ ഹോട്ടലുകളിലോ ആണ് വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ക്ഷേത്രത്തിൽ ചടങ്ങ് നടത്താൻ ആഗ്രഹിക്കുന്നവർ സ്വന്തം രാജ്യത്തേക്ക് പോവുകയാണ് പതിവ്. അബൂദബിയിൽ ക്ഷേത്രം ഉയരുന്നതോടെ യു.എ.ഇയിൽ തന്നെ ക്ഷേത്രാങ്കണത്തിൽ വിവാഹം സാധ്യമാകും. ശിലാന്യാസ ചടങ്ങുകൾ നടത്താൻ മുതിർന്ന ഹൈന്ദവ പുരോഹിതർ യു.എ.ഇയിലെത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story